ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടിന് പണമൊഴുക്കി; ശരത് കുമാറിന്റെ ഭാര്യയുടെ ഓഫീസിലും ആദായനികുതി വകുപ്പ് റെയ്ഡ്; പിടിച്ചെടുത്തത് നിരവധി രേഖകള്‍

Radhika_SarathKumaചെ​ന്നൈ: ന​ട​ൻ ശ​ര​ത് കു​മാ​റി​ന്‍റെ ഭാ​ര്യ രാ​ധി​ക ശ​ര​ത് കു​മാ​റി​ന്‍റെ രാ​ധാ​ൻ മീ​ഡി​യ നെ​റ്റ്‌​വ​ർ​ക്ക് ഓ​ഫീ​സി​ലും ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ്. ശ​ര​ത് കു​മാ​റി​ന്‍റെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം റെ​യ്ഡ് ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ധി​ക​യു​ടെ ഓ​ഫീ​സി​ലും ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നി​ര​വ​ധി രേ​ഖ​ക​ൾ ഇ​വി​ടെ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണ് അ​റി​യു​ന്ന​ത്. ആ​ര്‍​കെ ന​ഗ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടി​ന് പ​ണ​മൊ​ഴു​ക്കി​യെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ശ​ര​ത് കു​മാ​റി​ന്‍റെ വീ​ട്ടി​ലും ആ​രോ​ഗ്യ മ​ന്ത്രി സി. ​വി​ജ​യ​ഭാ​സ്‌​ക​റി​ന്‍റെ വീ​ട്ടി​ലു​മാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. ഇ​രു​വ​രു​ടെ​യും ചെ​ന്നൈ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു റെ​യ്ഡ്. അ​ണ്ണാ ഡി​എം​കെ ശ​ശി​ക​ല പ​ക്ഷ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി ടി.​ടി.​വി ദി​ന​ക​ര​നു​വേ​ണ്ടി​യാ​ണ് ശ​ര​ത് കു​മാ​ർ രം​ഗ​ത്തു​ള്ള​ത്. ശ​ശി​ക​ല​യു​ടെ ബ​ന്ധു​കൂ​ടി​യാ​ണ് ദി​ന​ക​ര​ൻ. ഇ​യാ​ൾ നേ​ര​ത്തെ അ​ഴി​മ​തി​കേ​സി​ൽ ജ​യി​ലിലാ​യി​ട്ടു​ണ്ട്. ശ​ശി​ക​ല പ​ക്ഷ​ത്തി​ന് വോ​ട്ട് ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ണം ന​ല്‍​കു​ന്ന വീ​ഡി​യോ നേ​ര​ത്തെ പു​റ​ത്താ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.

Related posts