രഘു “സർവോപരി സത്യസന്ധൻ’..! ക​ള​ഞ്ഞു​കി​ട്ടി​യ 85,000 രൂ​പ അ​ട​ങ്ങി​യ ബാ​ഗ് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ സ​ത്യ​സ​ന്ധ​ത​യ്ക്കു മാ​തൃ​ക​യാ​യി; തിരികെ കിട്ടിയ സന്തോഷത്തിൽ ഉടമ ഷജിയും

ചാ​ല​ക്കു​ടി: ക​ള​ഞ്ഞു​കി​ട്ടി​യ 85,000 രൂ​പ അ​ട​ങ്ങി​യ ബാ​ഗ് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ സ​ത്യ​സ​ന്ധ​ത​യ്ക്കു മാ​തൃ​ക​യാ​യി; പോ​ട്ട പു​ളി​ക്ക​ത്ത​റ സു​ബ്ര​ൻ മ​ക​ൻ ര​ഘു ആ​ണ് മാ​തൃ​കാ ഓ​ട്ടോ​ഡ്രൈ​വ​റാ​യ​ത്. ചാ​ല​ക്കു​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം റോ​യ​ൽ ഇ​ല​ക്‌​ട്രി​ക്ക​ൽ ക​ട ഉ​ട​മ പ​റ​ന്പി​ക്കാ​ട​ൻ ഷാ​ജി​യു​ടെ പ​ണ​മ​ട​ങ്ങി​യ ബാ​ഗാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ക​ട​പൂ​ട്ടി സ്കൂ​ട്ട​റി​ൽ പോ​കു​ന്പോ​ൾ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നു​സ​മീ​പം ന​ഷ്ട​പ്പെ​ട്ട​ത്.

പി​ന്നാ​ലെ വ​ന്ന ഇ​ന്നോ​വ കാ​ർ ഡ്രൈ​വ​ർ ബാ​ഗ് വീ​ണു​പോ​യ വി​വ​രം ഷാ​ജി​യെ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് തി​രി​ച്ചു​വ​ന്നെ​ങ്കി​ലും ബാ​ഗ് ക​ണ്ടു​കി​ട്ടി​യി​ല്ല. പ​രാ​തി​യു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ക​ള​ഞ്ഞു​കി​ട്ടി​യ​ത് ഓ​ട്ടോ​ഡ്രൈ​വ​ർ ര​ഘു പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച വി​വ​ര​മ​റി​യു​ന്ന​ത്.

രാ​ത്രി ഓ​ട്ടം പോ​യി വ​രു​ന്പോ​ഴാ​ണ് മേ​ൽ​പ്പാ​ല​ത്തി​നു​സ​മീ​പം റോ​ഡി​ൽ ബാ​ഗ് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. തു​റ​ന്നു​നോ​ക്കി​യ​പ്പോ​ൾ നി​റ​യെ പ​ണ​മാ​യി​രു​ന്നു. എ​ണ്ണി​നോ​ക്കു​ക​പോ​ലും ചെ​യ്യാ​തെ ബാ​ഗ് നേ​രെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​സ്ഐ ജ​യേ​ഷ് ബാ​ല​ന്‍റെ സാ​നി​ധ്യ​ത്തി​ൽ ബാ​ഗ് ഓ​ട്ടോ ഡ്രൈ​വ​ർ ര​ഘു ബാ​ഗി​ന്‍റെ ഉ​ട​മ ഷാ​ജി​യെ ഏ​ൽ​പ്പി​ച്ചു.

Related posts