റാഗിംഗിനി ഇരയായ മകനൊപ്പം പരാതി നൽകാനെത്തിയ ​രക്ഷി​താ​വി​നും  സ​ഹോ​ദ​ര​നും മ​ർ​ദ്ദ​നം; ഒ​ന്നാം വ​ർ​ഷ ബി ​എ​സ് സി ​വി​ദ്യാ​ർ​ഥി നിസാമാണ് റാഗിംഗിന് ഇരായായത്; സം​ഭ​വം ക​ല്ലി​ക്ക​ണ്ടി കോ​ള​ജി​ൽ

പാ​നൂ​ർ: റാ​ഗിം​ഗി​നി​ര​യാ​യ വി​ദ്യാ​ർ​ഥി പ്രി​ൻ​സി​പ്പാ​ലി​ന് പ​രാ​തി ന​ൽ​കാ​നെ​ത്തി​യ​പ്പോ​ൾ ര​ക്ഷി​താ​വി​നും വി​ദ്യാ​ർ​ഥി​ക്കും സ​ഹോ​ദ​ര​നും മ​ർ​ദ്ദ​നം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​ല്ലി​ക്ക​ണ്ടി എ​ൻ​എ​എം കോ​ള​ജി​ലാ​ണ് സം​ഭ​വം.​കോ​ള​ജി​ൽ വെ​ച്ച് റാ​ഗിം​ഗി​നി​ര​യാ​യ ഒ​ന്നാം വ​ർ​ഷ ബി ​എ​സ് സി ​വി​ദ്യാ​ർ​ഥി ക​വി​യൂ​രി​ലെ നി​സാ​മി​നെ​യും പി​താ​വി​നെ​യും സ​ഹോ​ദ​ര​നെ​യു​മാ​ണ് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ മ​ർ​ദി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് നി​സാം കോ​ള​ജി​ൽ വെ​ച്ച് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ റാ​ഗിം​ഗി​നി​ര​യാ​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പ്രി​ൻ​സി​പ്പാ​ലി​ന് പ​രാ​തി ന​ൽ​കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് കോ​ള​ജ് കോ​മ്പൗ​ണ്ടി​ൽ വെ​ച്ച് നി​സാ​മി​നെ​യും സ​ഹോ​ദ​ര​നെ​യും മ​ർ​ദി​ച്ച​ത്.

ഇ​ത് ക​ണ്ട സം​ഭ​വ​സ്ഥ​ല​ത്ത് പി​താ​വ് ഓ​ടി​യെ​ത്തി​യെ​ങ്കി​ലും ഇ​യാ​ളെ​യും ക​യേ​റ്റം ചെ​യ്തു.​ഇ​വ​രെ അ​ക്ര​മ​ത്തി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​നെ​ത്തി​യ കോ​ള​ജി​ലെ വി​ദ്യാ​ർ​ത്ഥി എം​എ​സ്എ​ഫ് നേ​താ​വ് ഷ​ർ​ബാ​സി​നെ നി​സാ​മും പി​താ​വും സ​ഹോ​ദ​ര​നും ചേ​ർ​ന്ന് മ​ർ​ദി​ച്ച​താ​യും പ​രാ​തി​യു​ണ്ട്.

മൂ​ക്കി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഷ​ർ​ബാ​സി​നെ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
നി​സാ​മി​നെ റാ​ഗിം​ഗ് ചെ​യ്ത​തി​ന് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളാ​യ 4 പേ​ർ​ക്കെ​തി​രെ കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts