വീട്ടുകാരെയും നാ​ട്ടു​കാ​രെ വെ​ട്ടി​ലാ​ക്കി നാ​ടു​വി​ട്ട യു​വാ​വി​നെ ബാ​ഗ്ലൂ​രി​ല്‍ ക​ണ്ടെ​ത്തി; നാടുവിടാനുണ്ടായ കാരണം ഇങ്ങനെ…

നാ​ദാ​പു​രം:​ നാ​ട്ടു​കാ​രെ​യും ബ​ന്ധു​ക്ക​ളെ​യും വെ​ട്ടി​ലാ​ക്കി നാ​ടു​വി​ട്ട നാ​ദാ​പു​രം ആ​വോ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ഗളൂരുവില്‍ ക​ഴി​യു​ന്ന​തി​നി​ടെ പോ​ലീ​സ് പൊ​ക്കി.​ ആ​വോ​ലം സ്വ​ദേ​ശി ന​ന്ദ​നം വീ​ട്ടി​ല്‍ രാ​ഗി​ത്ത് (34)നെ​യാ​ണ് നാ​ദാ​പു​രം എ​സ്ഐ ​എ​ന്‍. പ്ര​ജീ​ഷും സം​ഘ​വും ക​ണ്ടെ​ത്തി​യ​ത്.​

ഇ​ക്ക​ഴി​ഞ്ഞ 15ന് ​രാ​ത്രി​യാ​ണ് യു​വാ​വ് വീ​ട്ടി​ല്‍നി​ന്ന് ബൈ​ക്കു​മാ​യി അ​പ്ര​ത്യ​ക്ഷ​നാ​യ​ത്.​ പു​ല​ര്‍​ച്ചെ നാ​ദാ​പു​രം വ​ട​ക​ര റോ​ഡി​ല്‍ ക​ക്കം​വെ​ള്ളി​യി​ല്‍ ഇ​യാ​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​നി​ടി​ച്ച് അ​ഴു​ക്കുചാ​ലി​ലേ​ക്ക് മ​റി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി.​തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ നാ​ദാ​പു​രം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.​

അ​പ​ക​ട​ത്തി​ല്‍പ്പെട്ട​താ​ണെ​ന്ന് വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ഇ​തോ​ടെ പോ​ലീ​സ് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ യു​വാ​വ് ബംഗളൂരുവില്‍ ക​ഴി​യു​ന്ന​താ​യി മ​ന​സ്സി​ലാ​ക്കി​യ പോ​ലീ​സ് ബംഗളുരുവിൽ ചി​ക്ക്പേ​ട്ട​യി​ലെ അ​ക്വി​പ്പേ​ട്ടി​ലെ ലോ​ഡ്ജ് മു​റി​യി​ല്‍ നി​ന്ന് ഇ​ന്ന​ലെ രാ​ത്രി ക​ണ്ടെ​ത്തു​ക​യുമാ​യി​രു​ന്നു.​

യു​വാ​വു​മാ​യി പോ​ലീ​സ് നാ​ദാ​പു​ര​ത്തേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.​ കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് യു​വാ​വ് നാ​ടുവി​ടാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

 

Related posts