കല്യാണം കഴിഞ്ഞതോടെ റെയ്‌നയ്ക്ക് കളി മടുത്തു!

crഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയെ ബിസിസിഐയുടെ കരാറില്‍ നിന്ന് പുറത്താക്കിയതിന്റെ കാരണം വെളിപ്പെടുത്തി രഞ്ജി ട്രോഫിയിലെ യുപി കോച്ച് റിസ്വാന്‍ ശംഷാദ്. വിവാഹ ശേഷം റെയ്‌നയുടെ, ക്രിക്കറ്റിനോടുള്ള സമീപനത്തില്‍ മാറ്റങ്ങള്‍ വന്നുവെന്നും അദ്ദേഹത്തിനിപ്പോള്‍, ക്രിക്കറ്റ് വേണ്ട കുടുംബം മാത്രം മതി എന്ന അവസ്ഥയിലായി എന്നും റിസ്വാന്‍ പറഞ്ഞു.rr

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലിടം നേടാന്‍ യുവതാരങ്ങള്‍ അക്ഷീണ പരിശ്രമം നടത്തുന്ന സമയത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു നിര്‍ത്താനാണ് നിലവിലെ താരങ്ങള്‍ ശ്രമിക്കേണ്ടതെന്നു പറഞ്ഞ അദ്ദേഹം ഈ സീസണില്‍ മൂന്ന് രഞ്ജി മത്സരം മാത്രമാണ് കളിച്ചതെന്നും കുറ്റപ്പെടുത്തി. മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും കളിക്കാന്‍ റെയ്‌ന താത്പര്യം പ്രകടിപ്പിച്ചില്ലെന്നും റിസ്വാന്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തവണ ബിസിസിഐ കരാറില്‍ നിരവധി യുവാക്കള്‍ ഇടംപിടിക്കുകയും ഗ്രേഡ് വര്‍ധിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച റിക്കാര്‍ഡുകളുളള ബാറ്റ്‌സ്മാനാണ് ഇടംകൈയ്യനായ റെയ്‌ന. ഏകദിനത്തില്‍ 223 മത്സരങ്ങളില്‍ നിന്ന് 36 റണ്‍സ് ശരാശരിയില്‍ 5,568 റണ്‍സ് നേടിയിട്ടുണ്ട് അദ്ദേഹം.

Related posts