ആനവണ്ടിയെ രക്ഷിക്കാനെത്തിയ അവസാന രക്ഷകനും യാത്രയാകുന്നു; എംഡി സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന് അപേക്ഷിച്ച് രാജമാണിക്യം കത്ത് നല്‍കി; തമിഴ്‌നാട്ടിലേക്കു പോകാന്‍ താത്പര്യം

raja600തിരുവനന്തപുരം: നഷ്ടത്തിലായിരുന്ന കെഎസ്ആര്‍ടിസിയ്ക്ക് പുതുപ്രതീക്ഷ പകര്‍ന്നു കൊണ്ടാണ് എം.ജി രാജമാണിക്യം കെഎസ്ആര്‍ടിസി എംഡിയായി ചുമതലയേറ്റത്. വിഷുവും ഈസ്റ്ററും പോലുള്ള അവധിദിനങ്ങളില്‍ യാത്രക്കാര്‍ കൂടുമെന്നു മനസിലാക്കി കൂടുതല്‍ സര്‍വീസ് ഏര്‍പ്പെടുത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും രാജമാണിക്യത്തിന്റെ തലയായിരുന്നു. റിക്കാര്‍ഡ് കളക്ഷനാണ്് ഈ ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി നേടിയത്.5114 ബസുകളാണ് അന്ന് സര്‍വീസ് നടത്തിയത്.

അവധിക്കാലശേഷമുള്ള ദിവസത്തെ വരുമാനക്കൊയ്ത്തിന് ഉദ്യോഗസ്ഥര്‍ മുന്‍കരുതലെടുത്തിരുന്നു. അഞ്ചു സോണല്‍ ഓഫിസര്‍മാരും ട്രാന്‍സ്‌പോര്‍ട്ട് ഭവനിലെ 15 ഡിടിഒമാരുമാണു ഡിപ്പോതല ആസൂത്രണത്തിനു നേതൃത്വം നല്‍കിയത്. മേല്‍നോട്ടത്തിന് രാജമാണിക്യവും. ഇതോടെ എല്ലാം നേര്‍ വഴിയിലായി. ഈ ഏകോപനം തുടര്‍ന്നാല്‍ ഇനിയും കെ എസ് ആര്‍ ടി സിക്ക് മുമ്പോട്ട് പോകാന്‍ കഴിയും. ഇങ്ങനെ പ്രതീക്ഷയുടെ അവസാന ബസിലായിരുന്നു ആനവണ്ടിയുടെ യാത്ര. പക്ഷേ സ്ഥാപനത്തിലുള്ളവര്‍ക്ക് ഈ സുഖയാത്ര സുഖിക്കുന്നില്ല. ജോലി ചെയ്യാതെ സ്ഥാപനത്തെ നശിപ്പിക്കാനാണ് അവരുടെ താല്‍പ്പര്യം. ഇത് മനസ്സിലാക്കിയതോടെ രാജമാണിക്യത്തില്‍ അവശേഷിച്ചിരുന്ന അവസാന പ്രതീക്ഷയും പൊലിയുകയായിരുന്നു.

ജീവനക്കാരെ നേര്‍വഴിക്ക് നയിച്ചും പാഴ് ചെലവ് ഒഴിവാക്കിയും കെ എസ് ആര്‍ ടി സിക്ക് പുതു ജീവന്‍ നല്‍കാനായിരുന്നു രാജമാണിക്യത്തിന്റെ ശ്രമം. എന്നാല്‍ മെക്കാനിക്കല്‍ ജീവനക്കാരുടെ ഉഴപ്പ് തിരിച്ചറിഞ്ഞ് നടപടികള്‍ എടുത്തപ്പോള്‍ ജീവനക്കാര്‍ കലാപം തുടങ്ങി. ബസുകളും ജീവനക്കാരുമായുള്ള അനുപാതം കുറയ്ക്കണമെന്ന രാജമാണിക്യ്ത്തിന്റെ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള വിലയിരുത്തല്‍ കൂടിയായപ്പോള്‍ ജീവനക്കാരുടെ സംഘടിത ശക്തി ഉണര്‍ന്നു. ഇതിനെ പ്രതിരോധിക്കാന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കും കഴിഞ്ഞില്ല. ഇതോടെ രാജമാണിക്യം നിരാശയിലായി. സ്ഥാപനത്തെ രക്ഷിക്കാനാകില്ലെന്ന് മനസ്സിലായതോടെ സ്വയം ഒഴിയാന്‍ തയ്യാറാവുകയാണ് രാജമാണിക്യം. ഇതേത്തുര്‍ന്നാണ് കെഎസ്ആര്‍ടിസി എംഡി സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് നല്‍കിയിരിക്കുന്നത്.

കേരളം തന്നെ തനിക്ക് മടുത്തുവെന്ന സൂചന നല്‍കി തമിഴ്‌നാട്ടിലേക്ക് സ്ഥലംമാറ്റം നേടാനാണ് രാജമാണിക്യത്തിന്റെ തീരുമാനം. മുമ്പ് ഹാരിസണ്‍ കയ്യേറ്റങ്ങളെ കുറിച്ച് രാജമാണിക്യം അന്വേഷിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൈയേറ്റ ഭൂമിയില്‍ നിന്ന് ഹാരിസണെ ഒഴിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഇതും റവന്യൂവകുപ്പ് ഇപ്പോള്‍ തള്ളിക്കളഞ്ഞു. പുതിയ റവന്യൂവകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഹാരിസണ്‍ ഭൂമിയൊന്നും കൈയേറിയിട്ടില്ലയെന്നു പറഞ്ഞതും  രാജമാണിക്യത്തെ നിരാശനാക്കി. കെ എസ് ആര്‍ ടി സിയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ കാര്യശേഷിയില്ലായ്മ രാജമാണിക്യം പലപ്പോഴും സര്‍ക്കാരിനെ ധരിപ്പിച്ചിരുന്നു. ഇവരെ തരം താഴ്ത്തി മുന്നോട്ട് പോകാനായിരുന്നു നീക്കം. മാര്‍ച്ചില്‍ ഇതിനുള്ള ഉത്തരവും ഇറക്കി. എന്നാല്‍ സിപിഎമ്മിന് താല്‍പ്പര്യമുള്ളതിനാല്‍ ഈ ഉത്തരവ് നടപ്പാക്കാനായില്ല.

അതിന് ശേഷം ഡബിള്‍ ഡ്യൂട്ടി ഇല്ലായ്മ ചെയ്ത ഉത്തരവിറക്കി. കളക്ഷന്‍ അടിസ്ഥാനത്തില്‍ ഡ്യൂട്ടി നിശ്ചയിക്കാനുള്ള ഈ നീക്കവും അട്ടിമറിച്ചു. അതിന് ശേഷം എം പാനല്‍ മെക്കാനിക്ക് ജീവനക്കാരെ പിരിച്ചു വിട്ടു. ബോഡി ബില്‍ഡിങ് യൂണിറ്റിലുള്ളവരെയാണ് പുറത്താക്കിയത്. ഇതും സര്‍ക്കാരിന് ഉള്‍ക്കൊള്ളാനായില്ല. ഇതിനിടെയില്‍ കെ എസ് ആര്‍ ടി സിയെ സമ്പൂര്‍ണ്ണമായി പുനഃസംഘടിപ്പിക്കണമെന്ന വിചിത്ര ആവശ്യവും സര്‍ക്കാര്‍ മുന്നോട്ട് വച്ചു. ഇതോടെ രാജമാണിക്യത്തിന്റെ അവസാന പ്രതീക്ഷയും പൊലിഞ്ഞു. മെക്കാനിക്കല്‍ വിഭാഗത്തില്‍നിന്ന പിരിച്ചുവിട്ടുള്ള മാനേജമെന്റ് ഉത്തരവ് മരവിപ്പിച്ച മന്ത്രിയുടെ നടപടിയില്‍ എം.ഡിക്ക് വിയോജിപ്പാണുള്ളത്.

നിലവിലെ രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയുടെ സാഹചര്യത്തില്‍ പിരിച്ചുവിട്ട ജീവനക്കാരനെ തിരിച്ചെടുക്കാനാവില്ലെന്നാണ് നിലപാട്. നിലവില്‍ ബോഡി നിര്‍മ്മാണ ജോലികളൊന്നും നടക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇത്രയധികം പേരെ ജോലി ചെയ്യിക്കാതെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ശമ്പളം അനിശ്ചിതമായി വൈകുന്നതില്‍ പ്രതിഷേധിച്ച ബുധനാഴച അര്‍ധരാത്രി മുതല്‍ ടി.ഡി.എഫ (ഐ.എന്‍.ടി.യു.സി) 24 മണിക്കൂര്‍ പണിമുടക്ക പ്രഖ്യാപിച്ചിരുന്നു. ബുധനാഴച രാവിലെ ടി.ഡി.എഫ ഭാരവാഹികളുമായി നടന്ന ചര്‍ച്ചയില്‍ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുമെന്നതടക്കം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ പണിമുടക്ക് പിന്‍വലിച്ചത്.

െ്രെഡവര്‍ക്കും കണ്ടക്ടര്‍ ഡബിള്‍ ഡ്യൂട്ടി നല്‍കിവരുന്ന സംവിധാനം പൊളിച്ചെഴുതാനായിരുന്നു ശ്രമം. നിലവില്‍ ഡബിള്‍ ഡ്യൂട്ടി എന്ന പേരില്‍ 16 മണിക്കൂര്‍ ജോലി ചെയ്യേണ്ടതിന് പകരം 12 മണിക്കൂറോളം മാത്രമാണ് പലപ്പോഴും ജോലി ചെയ്യുന്നത്. എന്നാല്‍, ഡബിള്‍ ഡ്യൂട്ടിയുടെ പണം നല്‍കേണ്ടിയും വരുന്നു. ഈ സംവിധാനത്തിലൊരു പൊളിച്ചെഴുത്താണ് ഉദ്ദേശിക്കുന്നത്.ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം ഏര്‍പ്പെടുത്തുക എന്നതാണ് മറ്റൊരു കാര്യം. ഇത് വഴി ലക്ഷങ്ങള്‍ പ്രതിമാസം ലാഭിക്കാന്‍ സാധിക്കും. ദ്വീര്‍ഘദൂര സര്‍വീസുകളുടെ കാര്യത്തിലാണ് ഈ സംവിധാനം ഗുണപ്രദമാകുക. കണ്ടക്ടറുംഡ്രൈവറും എന്ന നിലവിലെ സംവിധാനത്തിന് പകരം കണ്ടക്ടറുടെയും െ്രെഡവറുടെയും റോള്‍ വഹിക്കുന്ന രണ്ട് പേരെ ദ്വീര്‍ഘദൂര സര്‍വീസുകളില്‍ നിയോഗിക്കാനും തീരുമാനിച്ചു.

കണ്ടക്ടറായും ക്ലര്‍ക്കായും പ്രവേശിച്ച് പിന്നീട് രാഷ്ട്രീയ പിന്‍ബലത്തില്‍ പ്രമോഷന്‍ നേടി ഉന്നത സ്ഥാനങ്ങള്‍ നേടിയെടുക്കുന്ന ശീലത്തിനും ഇതോടെ അറുതി വരുത്തുക എന്നതായിരുന്നു ലക്ഷ്യം. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകളില്‍ ഇതുവരെ െ്രെഡവര്‍ക്കും കണ്ടക്ടര്‍ക്കും ഡബിള്‍ ഡ്യൂട്ടിയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഈ സംവിധാനത്തില്‍ മാറ്റം വരുത്താന്‍ രാജമാണിക്യം തയ്യാറായതും എതിര്‍പ്പിനിടയാക്കി. പ്രതിവര്‍ഷം 500 കോടിയിലധികം രൂപ താഴെയുണ്ടാക്കുന്ന സംവിധാനമായിരുന്നു ജീവനക്കാരുടെ ഡബിള്‍ ഡ്യൂട്ടി സംവിധാനം. 2 മണിക്കൂര്‍ വണ്ടി ഓടിച്ചാല്‍ പോലും 8 മണിക്കൂറിന്റെ ശമ്പളം കിട്ടുന്ന പരിപാടിയായിരുന്നു അത്. 16 മണിക്കൂര്‍ വണ്ടി ഓടിക്കേണ്ട ഡബിള്‍ ഡ്യൂട്ടിയില്‍ വണ്ടി ഓടിക്കുന്നത് 10 മുതല്‍ 12 മണിക്കൂര്‍ വരെ മാത്രം. കര്‍ണ്ണാടകത്തിലും തമിഴ് നാട്ടിലുമൊക്കെ ഇത്തരം ഡ്യൂട്ടികള്‍ക്ക് ഒരു റൂട്ടിലും 5 മണിക്കൂര്‍ കഴിഞ്ഞുള്ള സമയത്തിന് മണിക്കൂര്‍ ശമ്പളവുമാണ്. 1.20 ലക്ഷം ജനങ്ങള്‍ പണിയെടുക്കുന്ന ആന്ധ്ര ഗതാഗത കോര്‍പ്പറേഷനിലും സ്ഥിതി ഇതു തന്നെയാണ് .ഡബിള്‍ ഡ്യൂട്ടി സമ്പ്രദായത്തിനു പകരം 8 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയും ബാക്കിയുള്ളതിന് മണിക്കൂര്‍ ശമ്പളവും എന്ന നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കാനുള്ള നീക്കവും ശത്രുക്കളെ ഉണ്ടാക്കി.

ഇങ്ങനെ സംഭവം കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടിയിലാണ് ആലുവ,മാവേലിക്കര, എടപ്പാള്‍, കോഴിക്കോട്് എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടത്.  ഈ സാഹചര്യം കെ എസ് ആര്‍ ടി സിയിലെ ഒരു വിഭാഗം രാജമാണിക്യത്തിനെതിരെ സമര്‍ത്ഥമായി ഉപയോഗിക്കുകയായിരുന്നു. കോര്‍പറേഷന്റെ പ്രതിദിന ശരാശരി വരുമാനം 5.55 കോടി രൂപയാണ്. ഈ സാമ്പത്തികവര്‍ഷം പ്രതിദിന വരുമാനം 7.53 കോടി രൂപയാക്കാനായിരുന്നു രാജമാണിക്യത്തിന്റെ ശ്രമം. ബസുകളുടെ അറ്റകുറ്റപ്പണി നിരക്കു കുറയ്ക്കാനും ശ്രമം തുടങ്ങി. ഡിപ്പോകളിലെ ബസുകളില്‍ 5% മാത്രമേ ഒരു സമയം അറ്റകുറ്റപ്പണിക്കു വേണ്ടി മാറ്റാവൂ. ഇപ്പോള്‍ കെഎസ്ആര്‍ടിസിക്ക് 5734, കെയുആര്‍ടിസിക്ക് 670 വീതം ബസുകളാണുള്ളത്. ഇവ പരമാവധി ഉപയോഗിച്ച് പരമാവധി ലാഭമുണ്ടാക്കുകയാണ് രാജമാണിക്യം ലക്ഷ്യമിട്ടത്. എന്നാല്‍ ഉന്നതര്‍ ഇടപെട്ടതോടെ എല്ലാം താറുമാറായി. ഒടുക്കം ഒരു നിര്‍വാഹമില്ലാതെയാണ് രാജമാണിക്യം പടിയിറങ്ങുന്നത്.

Related posts