രജനികാന്തിന് ധനുഷിന്റെ പിറന്നാള്‍ സമ്മാനം

സ്‌റ്റൈല്‍ മന്നന്റെ പിറന്നാള്‍ കൊണ്ടാടുകയാണ് സിനിമാലോകം. രജനികാന്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നിരവധി കോണുകളില്‍ നിന്ന് ആശംസകള്‍ വന്നു നിറയുമ്പോള്‍ പിറന്നാളിന് ഇരട്ടി മധുരം പകരാന്‍ മരുമകന്‍ ധനുഷ് കൊടുത്ത സമ്മാനം കാലായുടെ സെക്കന്റ് ലുക്കാണ്. താരത്തിന്റെ പിറന്നാള്‍ദിനത്തില്‍ പുതിയ ചിത്രമായ കാലായുടെ സെക്കന്റ് ലുക്ക് പുറത്തുവിട്ടാണ് ധനുഷ് തന്റെ ഭാര്യാപിതാവ് കൂടിയായ രജനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. കറുത്ത കൂളിങ് ഗ്ലാസ് വച്ച് സാള്‍ട്ട് ആന്റ് പെപ്പര്‍.

 

കബാലിയ്ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാലാ. വണ്ടര്‍ ബാര്‍ ഫിലിംസിന്റ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹുമാ ഖുറേഷിയാണ് ചിത്രത്തിലെ നായിക. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റര്‍. ടി.രാമലിംഗമാണ് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍.ധനുഷും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്.

Related posts