മുംബൈയുടെ പശ്ചാത്തലത്തില്‍ വീണ്ടും രജനി ചിത്രം

rajaniമുംബൈയുടെ പശ്ചാത്തലത്തില്‍ രജനീകാന്തിന്റെ മറ്റൊരു സിനിമ കൂടി വരും.രജനീകാന്തിന്റെ  പുതിയ സിനിമയുടെ കഥ പറയുന്നത് മുംബൈയുടെ പശ്ചാത്തലത്തിലാവും. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന സിനിമയാണ് മുംബൈയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്നത്. 21 വര്‍ഷം മുന്പ് പുറത്തിറങ്ങിയ, രജനീകാന്തിന്റെ  സൂപ്പര്‍ഹിറ്റ് സിനിമ ബാഷയും മുംബൈയുടെ പശ്ചാത്തലത്തിലായിരുന്നു.
കഴിഞ്ഞ വര്‍ഷം കബാലിയെന്ന സൂപ്പര്‍ഹിറ്റ് ചിത്രം രജനീകാന്തിന് സമ്മാനിച്ച സംവിധായകനാണ് പാ രഞ്ജിത്. സിനിമയില്‍ മലേഷ്യയില്‍ ജീവിക്കുന്ന തമിഴനായിട്ടായിരുന്നു രജനീകാന്ത് അഭിനയിച്ചത്.

രജനീകാന്തിനെ നായകനാക്കി പുതിയ സിനിമ ഒരുക്കുമ്പോള്‍ മുംബൈയിലെ ചേരി പ്രദേശത്തിന്റെ  പശ്ചാത്തലത്തിലുള്ള പ്രമേയം അവതരിപ്പിക്കാനാണ് പാ രഞ്ജിത് ആലോചിക്കുന്നത്. സിനിമയുടെ തിരക്കഥ പാ രഞ്ജിത് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ലൊക്കേഷന്‍ കാണുന്നതിനായി രജനീകാന്തും അണിയറപ്രവര്‍ത്തകരും അടുത്തിടെ മുംബൈ സന്ദര്‍ശിച്ചിരുന്നു. സിനിമ ചിത്രീകരിക്കാനുദ്ദേശിക്കുന്ന ലൊക്കേഷന്റെയും കഥാപാത്രത്തിന്റെയും കാര്യത്തില്‍ രജനീകാന്ത് പാ രഞ്ജിത്തിനെ സംതൃപ്തി അറിയിക്കുകയും ചെയ്തു. രജനീകാന്തിന്റെ  മരുമകനും നടനുമായ ധനുഷ് ആണ് സിനിമ നിര്‍മിക്കുന്നത്.

Related posts