ബി.ജെ.പിയിലേക്കെന്ന വാര്‍ത്തയ്ക്ക് മറുപടിയുമായി രജനീകാന്ത്; സ്റ്റൈല്‍ മന്നന്‍ സത്യാവസ്ഥ വ്യക്തമാക്കിയതിങ്ങനെ…

rajaniതമിഴ്‌നാട് രാഷ്ട്രീയത്തെ കിടിലം കൊള്ളിക്കുന്ന വാര്‍ത്തയായിരുന്നു ചെന്നൈ ആര്‍. കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ സൂപ്പര്‍താരം രജനീകാന്ത് ബി.ജെ.പി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നുള്ളത്. എന്നാല്‍ താനൊരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്നു രജനീകാന്ത് വ്യക്തമാക്കിയതോടെ ഊതി വീര്‍പ്പിച്ച ബലൂണ്‍ പൊട്ടിയ അവസ്ഥായാണിപ്പോള്‍. ട്വിറ്ററിലൂടെയാണ് രജനി ഇക്കാര്യം വ്യക്തമാക്കിയത്.

ബിജെപി സ്ഥാനാര്‍ത്ഥി ഗംഗൈ അമരന്‍, കഴിഞ്ഞദിവസം രജനിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രജനിയുടെ പിന്തുണ ബിജെപിക്കാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ഇക്കാര്യം ചില ദേശീയമാധ്യമങ്ങളും ഏറ്റെടുത്തതോടെയാണ് രജനി നിലപാട് വ്യക്തമാക്കിയത്.സംഗീത സംവിധായകന്‍ ഇളയരാജയുടെ സഹോദരനാണ് ഗംഗൈ അമരന്‍. ശശികല പക്ഷത്ത് നിന്ന് ടി.ടി.വി ദിനകരനും ഒ.പി.എസ് വിഭാഗത്തില്‍ നിന്ന് ഇ.മധുസൂദനനുമാണ് സ്ഥാനാര്‍ത്ഥി. ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാറും മത്സരിക്കുന്നുണ്ട്. ഏപ്രില്‍ 12നാണ് ആര്‍കെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്. എന്തായാലും രജനി രാഷ്ട്രീയത്തിലേക്കില്ലെന്ന വാര്‍ത്ത തമിഴിലെ ശരത്കുമാര്‍ അടക്കമുള്ള രാഷ്ട്രീയക്കാരായ സിനിമാ താരങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസം തെല്ലൊന്നുമല്ല.

Related posts