യുവതിയുമായി അവിഹിതബന്ധം, ആള്‍ദൈവത്തിന്റെ ജനനേന്ദ്രിയം അറുത്തുമാറ്റി, കേരളത്തിനു പിന്നാലെ മുറി വിവാദം ഇന്ത്യയൊട്ടാകെ പരക്കുന്നു, സംഭവം ഇങ്ങനെ

സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ ‘സാധു’ ജനനേന്ദ്രിയം അറുത്തുമാറ്റി. സന്തോഷ് ദാസ് എന്നയാളാണ് ചൊവ്വാഴ്ച രാവിലെ ഈ ‘കടുംകൈ’ ചെയ്തത്.

ചുരു ജില്ലയിലെ ആള്‍ദൈവത്തിന്റെ സഹായിയായിരുന്നു സന്തോഷ്. താരാനഗറിലുള്ള ആശ്രമത്തിലാണ് ഇയാള്‍ താമസിക്കുന്നത്. സന്തോഷ് ജനനേന്ദ്രിയം അറുത്തുമാറ്റിയെന്നു ചൊവ്വാഴ്ച രാവിലെ തങ്ങള്‍ക്കു വിവരം ലഭിക്കുകയായിരുന്നെന്ന് താരാനഗര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാമചന്ദ്ര അറിയിച്ചു. താന്‍ സാധുവാണെന്നാണ് സന്തോഷ് സ്വയം അവകാശപ്പെടുന്നത്.

ഉടന്‍തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇയാളെ ബിക്കാനീറിലെ ആശുപത്രിയിലേക്കു മാറ്റിയെന്നും പോലീസ് അറിയിച്ചു. കുടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Related posts