ഇ​നി​യെ​ല്ലാം രാ​മ​ലീ​ല​യി​ൽ ! ദിലീപ് ചിത്രം ജൂലൈ ഏഴിന് തിയറ്ററുകളിൽ; അപവാദ പ്രചാരണങ്ങള്‍ക്കിടയില്‍ രാമലീല വമ്പന്‍ ഹിറ്റാകുമോ? ഹിറ്റായാല്‍…

ramaleela

കോ​ഴി​ക്കോ​ട്: ഒ​ന്നി​നു പി​റ​കേ മ​റ്റൊ​ന്നാ​യി വി​വാ​ദ ചു​ഴി​യി​ൽ​പ്പെ​ട്ട് മ​ല​യാ​ള സി​നി​മാ​ലോ​കം ക​റ​ങ്ങി​ത്തി​രി​യു​ന്പോ​ൾ പു​ത്ത​ൻ റി​ലീ​സ് ചി​ത്ര​ങ്ങ​ളി​ൽ സ​ജീ​വ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന​ത് ദി​ലീ​പ് ചി​ത്ര​മാ​യ രാ​മ​ലീ​ല ത​ന്നെ. ജൂ​ലൈ ഏ​ഴി​ന് രാ​മ​ലീ​ല റിലീസാകും. ചി​ത്രം ദി​ലീ​പ് എ​ന്ന നാ​യ​ക ന​ട​ന്‍റെ വാ​ട്ട​ർ ലൂ ​ആ​കു​മെ​ന്നു കരുതുന്നവരുമുണ്ട്. എ​ന്നും കു​ടും​ബ പ്രേ​ക്ഷ​ക​രു​ടെ പി​ന്തു​ണ​യാ​ണ് ഈ ​ജ​ന പ്രി​യ നാ​യ​ക​ന്‍റെ ക​രു​ത്ത്.

സി​നി​മ​യി​ൽ വി​ജ​യ പ​രാ​ജ​യ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​ണെ​ങ്കി​ലും ദി​ലീ​പി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ദ്ദേ​ഹ​ത്തി​ന് സി​നി​മാ​രം​ഗ​ത്തു​നി​ന്നു ത​ന്നെ വി​മ​ർ​ശ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​രാ​റു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ത​ന്‍റെ സി​നി​മ​ക​ൾ ഇ​റ​ങ്ങും മു​ൻ​പ് ഇ​ത്ത​രം അ​പ​വാ​ദ പ്ര​ച​ാര​ണ​ങ്ങ​ൾ പ​തി​വാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്ന​തും.

പു​ലി​മു​രു​ക​ൻ എ​ന്ന ബ്ലോ​ക്ബ​സ്റ്റ​റി​നു​ശേ​ഷം ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണ് രാ​മ​ലീ​ല. ദി​ലീ​പ് ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്രം. ചി​ത്രം വ​ന്പ​ൻ ഹി​റ്റാ​യാ​ൽ അ​പ​വാ​ദ പ്ര​ച​ാര​ണ​ങ്ങ​ളെ കു​ട​ഞ്ഞെ​​റി​ഞ്ഞ​താ​യി അ​ദ്ദേ​ഹ​ത്തി​നും ആ​രാ​ധ​ക​ർ​ക്കും ആ​ശ്വ​സി​ക്കാം.

ത​ന്നെ പൊ​തു ജ​ന​മ​ധ്യ​ത്തി​ൽ താ​റ​ടി​ച്ചു​കാ​ണി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​താ​യി അ​ദ്ദേ​ഹ​ത്തി​ന് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ​റ​യു​ക​യും ചെ​യ്യാം. പ്ര​ഫ.​ഡി​ങ്ക​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി​ചി​ത്ര​ങ്ങ​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ​താ​യി പു​റ​ത്തി​റ​ങ്ങാ​നു​ണ്ടെ​ങ്കി​ലും ‘രാ​മ​ലീ​ല’ ദി​ലീ​പി​ന് ഏ​റെ നി​ർ​ണാ​യ​ക​മാ​കു​ന്ന​ത് നി​ല​വി​ലെ സി​നി​മ​ക്ക​പ്പു​റ​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ കൊ​ണ്ടാ​ണ്. അ​തേ​സ​മ​യം ന​ടി​യെ അ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ഇ​പ്പോ​ഴും ഈ ​ന​ട​നു​ചു​റ്റും ക​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​കാ​ൻ ഒ​രു സി​നി​മാ വി​ജ​യം കൊ​ണ്ടു ക​ഴി​യി​ല്ലെ​ന്നു വാ​ദി​ക്കു​ന്ന​വ​രും ഏ​റെ.

നി​ല​വി​ൽ സൂ​പ്പ​ർ​താ​ര ചി​ത്ര​ങ്ങ​ളൊ​ന്നും തി​യ​റ്റ​റു​ക​ളി​ലി​ല്ല.​ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​യ റോ​ൾ മോ​ഡ​ൽ​സ് എ​ന്ന ചി​ത്രം മാ​ത്ര​മാ​ണ് പെ​രു​ന്നാ​ൾ ചി​ത്ര​മാ​യി എ​ത്തി​യ താ​ര​ചി​ത്രം. ജൂ​ണ്‍ 29-ന് ​ഫ​ഹ​ദി​ന്‍റെ ത​ന്നെ തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും, പ്രൃ​ഥ്വി​രാ​ജ്, ഇ​ന്ദ്ര​ജി​ത്ത് എ​ന്നി​വ​ർ ഒ​ന്നി​ക്കു​ന്ന ടി​യാ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. അ​തി​നു​ശേ​ഷ​മാ​ണ് രാ​മ​ലീ​ല എ​ന്ന ദി​ലീ​പ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ക. ഇ​തി​നു പു​റ​മേ ഒ​രു സി​നി​മാ​ക്കാ​ര​ൻ, അ​വ​രു​ടെ രാ​വു​ക​ൾ എ​ന്നീ ചി​ത്ര​ങ്ങ​ളും ജ​യം ര​വി​യു​ടെ വ​നം മ​ക​ൻ എ​ന്ന ചി​ത്ര​വും കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ട്്.​സ​ച്ചി​യു​ടെ തി​ര​ക്ക​ഥ​യി​ൽ അ​രു​ണ്‍ ഗോ​പി സം​വി​ധാ​നം ചെ​യ്ത രാ​മ​ലീ​ല എ​ന്ന ചി​ത്ര​ത്തി​ൽ രാ​മ​നു​ണ്ണി എ​ന്ന എം​എ​ൽ​എ​യു​ടെ വേ​ഷ​മാ​ണ് ദി​ലീ​പി​ന്.

ല​യ​ണ്‍ എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ശ​രി​ക്കും ഒ​രു രാ​ഷ്ട്രീയ നേ​താ​വി​ന്‍റെ വേ​ഷ​മാ​ണ് ജ​ന​പ്രി​യ നാ​യ​ക​ന്. ല​യ​ണ്‍ എ​ന്ന ജോ​ഷി ചി​ത്രം വ​ലി​യ വി​ജ​യ​മൊ​ന്നു​മാ​യി​ല്ലെ​ങ്കി​ലും പ​തി​വു ചേ​രു​വ​ക​ളി​ൽ നി​ന്നും മാ​റി ന​ട​ന്ന ഒ​രു സി​നി​മ​യാ​യി​രു​ന്നു ല​യ​ണ്‍. ഒ​രു പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​ർ ആ​യാ​ണ് രാ​മ​ലീ​ല ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു ന​വാ​ഗ​ത സം​വി​ധാ​യ​ക​നാ​ണെ​ങ്കി​ലും ആ​റു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി അ​സോ​സി​യേ​റ്റ് സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു​ള്ള പ​രി​ച​യം അ​രു​ണ്‍ ഗോ​പി​ക്കു​ണ്ട്. അ​തി​നൊ​പ്പം അ​നാ​ർ​ക്ക​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കി​യ സ​ച്ചി​യും.
എ​ന്താ​യാ​ലും ഇ​തു​വ​രെ​യി​ല്ലാ​ത്ത സ​മ്മ​ർ​ദ്ദ​മാ​ണ് സം​വി​ധാ​യ​ക​ന്.

കാ​ര​ണം ദി​ലീ​പ് എ​ന്ന ന​ട​ന്‍റെ ഈ ​സി​നി​മ ഇ​പ്പോ​ൾ വി​വാ​ദ​ങ്ങ​ളു​മാ​യി കൂ​ട്ടി​യോ​ജി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ദി​ലീ​പി​നൊ​പ്പം ഈ ​സി​നി​മ​യെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്ന വാ​ദ​വു​മാ​യി​നി​ർ​മാ​താ​വ് ടോ​മി​ച്ച​ൻ മു​ള​കു​പാ​ട​വും രം​ഗ​ത്തെ​ത്തി​ക​ഴി​ഞ്ഞു. രാ​മ​ലീ​ല​യു​ടെ റി​ലീ​സിം​ഗ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷ​മാ​ണ് കു​പ്ര​ചാ​ര​ക​ർ രം​ഗ​ത്തി​റ​ങ്ങി​യ​തെ​ന്നും ഇ​തോ​ടെ ഇ​വ​രു​ടെ ല​ക്ഷ്യം സി​നി​മ​യും ദി​ലീ​പു​മാ​ണെ​ന്ന് ബോ​ധ്യ​മാ​യെ​ന്നും ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​ഷ​യം ഒ​രു സി​നി​മ​യു​ടെ വി​ജ​യ​പ​രാ​ജ​യ​ങ്ങ​ളി​ലേ​ക്കു​ള്ള ച​ർ​ച്ച​യാ​യി ചു​രു​ങ്ങു​ന്ന​തി​നും മ​ല​യാ​ള സി​നി​മ സാ​ക്ഷി​യാ​യിക്ക​ഴി​ഞ്ഞു. ഈ ​വ​ർ​ഷം പു​റ​ത്തി​റ​ങ്ങു​ന്ന ര​ണ്ടാ​മ​ത്തെ ദി​ലീ​പ് ചി​ത്ര​മാ​ണ് രാ​മ​ലീ​ല. ഏ​പ്രി​ൽ ഒ​ന്നി​നി​റ​ങ്ങി​യ ജോ​ർ​ജേ​ട്ട​ൻ​സ് പൂ​രം ക​ഴി​ഞ്ഞ് ര​ണ്ടു മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് പു​തി​യ ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. ഡോ​ക്ട​ർ ല​വ് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം കെ. ​ബി​ജു സം​വി​ധാ​നം ചെ​യ്ത ഈ ​സി​നി​മ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ചി​ല​ർ ശ്ര​മി​ച്ച​താ​യി നേ​ര​ത്തെ ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. എ​ന്താ​യാ​ലും ര​ണ്ട് സി​നി​മ​യ്ക്കു​ള്ള ക​ഥ​ക​ളും ട്വി​സ്റ്റു​ക​ളു​മാ​ണ് സി​നി​മാ മേ​ഖ​ല​യി​ൽ അ​ര​ങ്ങേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Related posts