top ad

Set us Home Page

എന്റെ സ്വകാര്യത പൊതുദര്‍ശനത്തിന് വെക്കാനുള്ളതല്ല, രമ്യ നമ്പീശന്‍

Actress Remya Nambeesan Unseen Cute Hot Exclusive Spicy Photos collectionസോഷ്യല്‍മീഡിയയില്‍ സജീവമല്ലാത്ത നടിയെന്ന വിമര്‍ശനത്തിനെതിരേ രമ്യാ നമ്പീശന്‍ രംഗത്ത്. തന്റെ സ്വകാര്യത പൊതുദര്‍ശനത്തിന് വെക്കാനുള്ളത് അല്ലെന്നാണ് ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അവര്‍ പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയില്‍ എന്തുകെണ്ട് സജീവമാകുന്നില്ല എന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് രമ്യ ഇങ്ങനെ പ്രതികരിച്ചത്. കുറേ ട്വീറ്റ് ചെയ്യുക, പോസ്റ്റ് ചെയ്യുക എന്നിതിലൊന്നും എനിക്ക് താത്പര്യമില്ല.

എന്റെ സ്വകാര്യമായ കാര്യങ്ങളൊന്നും പ്രദര്‍ശനത്തിന് വെക്കാനും ഉദ്ദേശമില്ല. എനിക്ക് എന്റേതായൊരു പേഴ്‌സണല്‍ സ്‌പേസസ് വേണം. പിന്നെ സോഷ്യല്‍ മീഡിയയെക്കുറിച്ച് ഓരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാടാണ്. ചിലര്‍ കുറച്ചുകൂടെ ആക്ടീവായിരിക്കും. എനിക്കെന്തായാലും അത്ര ആക്ടീവാകാന്‍ താത്പര്യമില്ല. നടിയായത് കൊണ്ട് സ്വകാര്യത പോയെന്ന് പറഞ്ഞിട്ട് എന്ത് കാര്യം. നമ്മള്‍ ചെയ്യുന്ന ക്യാരക്ടറിനോട് ആരാധനയോ അതിനോടുള്ള ഇമോഷണല്‍ ഇമോഷണല്‍ അറ്റാച്ച്‌മെന്റോ ഒക്കെ വെച്ചിട്ടാവും ആള്‍ക്കാരുടെ പെരുമാറ്റം. അതിനെ തന്ത്രപരമായി നേരിടുകയേ വഴിയുള്ളുവെന്നും രമ്യ പറയുന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS

LEADING NEWS