തിരക്കിനിടയിൽ സെ​ൽ​ഫി​യെ​ടു​ക്കു​വാ​ൻ വ​ന്ന ആ​രാ​ധി​ക​മാ​രെ സം​ര​ക്ഷി​ച്ച് ര​ണ്‍​വീ​ർ സിം​ഗ്

ക​ടു​ത്ത തി​ര​ക്കി​ൽ ത​നി​ക്കൊ​പ്പം നി​ന്ന് സെ​ൽ​ഫി​യെ​ടു​ക്കു​വാ​ൻ വ​ന്ന ആ​രാ​ധി​ക​ര​മാ​രെ സം​ര​ക്ഷി​ച്ച് ബോ​ളി​വു​ഡി​ന്‍റെ മി​ന്നും താ​രം ര​ണ്‍​വീ​ർ സിം​ഗ്. മും​ബൈ​യി​ലെ ഒ​രു സ്റ്റോ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു ര​ണ്‍​വീ​ർ. താ​രം വ​രു​ന്നു​ണ്ടെ​ന്ന​റി​ഞ്ഞ് നി​ര​വ​ധി ആ​രാ​ധ​ക​രും സ്ഥ​ല​ത്ത് ത​ടി​ച്ചു കൂ​ടി​യി​രു​ന്നു.

ച​ട​ങ്ങി​നു ശേ​ഷം പോ​കു​വാ​നാ​യി കാ​റി​നു സ​മീ​പ​ത്തേ​ക്കു താ​രം വ​ന്ന​പ്പോ​ഴാ​ണ് സെ​ൽ​ഫി​ക്കു വേ​ണ്ടി ആ​രാ​ധ​ക​ർ അ​ദ്ദേ​ഹ​ത്തെ പൊ​തി​ഞ്ഞ​ത്. ഈ ​സ​മ​യ​മു​ണ്ടാ​യ നി​യ​ന്ത്രി​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത തി​ര​ക്കി​ൽ ത​നി​ക്കു ചു​റ്റും നി​ന്ന ആ​രാ​ധി​ക​മാ​രെ അ​ദ്ദേ​ഹം സം​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ആ​രെ​യും നി​രാ​ശ​രാ​ക്കാ​തെ എ​ല്ലാ​വ​ർ​ക്കു​മൊ​പ്പം നി​ന്ന് സെ​ൽ​ഫി​യു​മെ​ടു​ത്ത​തി​നു ശേ​ഷ​മാ​ണ് ര​ണ്‍​വീ​ർ സ്ഥ​ല​ത്തു നി​ന്നും മ​ട​ങ്ങി​യ​ത്. ര​ണ്‍​വീ​ർ വ​ന്ന​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് ഗ​താ​ഗ​ത​കു​രു​ക്ക് രൂ​പ​പ്പെ​ട്ടി​രു​ന്നു.

Related posts