വരാമെങ്കില്‍ കടല്‍ കാണിക്കാം! വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബേക്കറിയുടമ അറസ്റ്റില്‍; കുട്ടികളെ വരുതിയിലാക്കിയത് മധുരപലഹാരങ്ങള്‍ നല്‍കി; പുതുക്കാട് നടന്ന സംഭവം ഇങ്ങനെ…

പു​തു​ക്കാ​ട്: ക​ട​ൽ കാ​ണി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ചു ര​ണ്ട് എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളെ കാ​റി​ൽ കൊ​ണ്ട ുപോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​വെ​ണ്ടോ​ർ ത​ച്ചം​കു​ളം ജി​ജു​വി​നെ (ചി​പ്പി- 44) ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ണ്ണം​പേ​ട്ട ക​രു​വാ​പ്പ​ടി​യി​ലെ ബേ​ക്ക​റി​യു​ട​മ​യാ​ണ് ഇ​യാ​ൾ. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

സ്കൂ​ളി​ലേ​യ്ക്കു പോ​കു​ന്ന​തി​നി​ടെ ബേ​ക്ക​റി​യി​ൽ ക​യ​റി​യ പെ​ണ്‍​ക്കു​ട്ടി​ക​ളെ പ്ര​തി കാ​റി​ൽ ക​യ​റ്റി കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ബീ​ച്ചി​ലേ​ക്കു കൊ​ണ്ട ുപോ​വു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ൾ സ്കൂ​ളി​ലെ​ത്താ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ വീ​ട്ടു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണു കു​ട്ടി​ക​ൾ ക്ലാ​സി​ലേ​ക്കു പോ​യ​താ​യി അ​റി​ഞ്ഞ​ത്. ഉ​ട​നെ ര​ക്ഷി​താ​ക്ക​ളും സ്കൂ​ൾ അ​ധി​കൃ​ത​രും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണു കു​ട്ടി​ക​ൾ പ്ര​തി​യു​ടെ കാ​റി​ൽ പോ​യ​കാ​ര്യം അ​റി​യു​ന്ന​ത്.

തു​ട​ർ​ന്നു മൊ​ബൈ​ൽ ന​ന്പ​ർ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ കൊ​ടു​ങ്ങ​ല്ലൂ​ർ ഭാ​ഗ​ത്തു​ണ്ടെ​ന്ന​റി​ഞ്ഞു. തു​ട​ർ​ന്ന് പോ​ലീ​സ് പ്ര​തി​യെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ പു​തു​ക്കാ​ട് എ​ത്തി​യ ഇ​യാ​ൾ കു​ട്ടി​ക​ളെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി വീ​ട്ടി​ലേ​ക്കു പ​റ​ഞ്ഞ​യ​ച്ച​തി​നു​ശേ​ഷ​മാ​ണു പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​യ​ത്. ക​ട​യി​ലെ​ത്താ​റു​ള്ള കു​ട്ടി​ക​ൾ​ക്കു മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ ന​ൽ​കി​യാ​ണ് ഇ​യാ​ൾ വ​രു​തി​യി​ലാ​ക്കി​യ​ത്.

ഇ​തി​നു​മു​ൻ​പ് ഒ​രു ത​വ​ണ ഇ​യാ​ൾ കു​ട്ടി​ക​ളെ​യും കൊ​ണ്ട് വി​നോ​ദ​യാ​ത്ര​യ്ക്കു പോ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts