വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം! ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ​തി​രേ കേ​സെ​ടു​ത്തു; യുവാവ് ഒ​ളി​വി​ൽ പോ​യ​താ​യി പോ​ലീ​സ്

തൃ​ക്ക​രി​പ്പൂ​ർ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പ​ല​യി​ട​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ​തി​രേ ച​ന്തേ​ര പോ​ലീ​സ് കേ​സെ​ടു​ത്തു.

സി​പി​എം തൃ​ക്ക​രി​പ്പൂ​ർ ഏ​രി​യാ ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യ ഡി​വൈ​എ​ഫ്ഐ ​തൃ​ക്ക​രി​പ്പൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി വ​ലി​യ​പ​റ​മ്പ് സെ​ൻ​ട്ര​ലി​ലെ ര​തീ​ഷ് കു​തി​രു​മ്മ(23)​ലിനെ​തി​രേയാ​ണ് ബ​ലാ​ത്സം​ഗം, വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വ​ഞ്ചി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ത്തി​ന് പോ​ലീ​സ് കേസെ​ടു​ത്ത​ത്.

23 കാ​രി യു​ടെ പ​രാ​തി​യി​ലാ​ണ് ച​ന്തേ​ര പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. യുവാവ് കാ​ഞ്ഞ​ങ്ങാ​ട് ക്ഷേ​മ​നി​ധി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. കേ​സെ​ടുത്ത​തോ​ടെ ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts