ആളില്ലാത്ത തക്കം നോക്കി വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം; ചെറുത്തു നിന്ന പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; പതിനാറുകാരന്‍ അറസ്റ്റില്‍

മധ്യപ്രദേശില്‍ പീഡനശ്രമം ചെറുത്തു നിന്ന പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ച പതിനാറുകാരന്‍ അറസ്റ്റില്‍. കര്‍ഷകരായ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് വീട്ടില്‍ അതിക്രമിച്ച് കയറിയാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം നടത്തിയത്.

വീട്ടിലേയ്ക്ക് അതിക്രമിച്ച് കടന്ന ആണ്‍കുട്ടി പെണ്‍കുട്ടിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇതോടെ കലിപൂണ്ട പതിനാറുകാരന്‍ ആദ്യം പെണ്‍കുട്ടിയെ മൃഗീയമായി മര്‍ദ്ദിച്ചു. വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി വഴങ്ങുന്നില്ലെന്ന് കണ്ടതോടെ സമീപത്തിരുന്ന മണ്ണെണ്ണ എടുത്ത് ദേഹത്തേയ്ക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

ഇതിനു ശേഷം അക്രമി ഇറങ്ങിയോടി. വീട്ടില്‍ നിന്ന് തീയുയരുന്നത് കണ്ട നാട്ടുകാരെത്തി തീയണച്ച് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 50% പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ആണ്‍കുട്ടിയെ പോലീസ് പിടികൂടി. പോക്‌സോ നിയമപ്രകാരം കേസെടുത്ത് റിമാന്‍ഡ് ചെയ്തു.

Related posts