സ്വന്തമായി ലൈംഗിക അടിമകള്‍, വിമാന യാത്രയോട് പേടി, ഇഷ്ടക്കേട് തോന്നിയാല്‍ വധശിക്ഷ, കായിക മത്സരങ്ങളില്‍ തോറ്റാല്‍ പിന്നെ തല കാണില്ല, ഉത്തരകൊറിയയുടെ ഭ്രാന്തന്‍ നേതാവ് കിം ജോംഗ് ഉന്നിന്റെ വിചിത്ര ശീലങ്ങള്‍

2കിം ജോംഗ് ഉന്‍ എന്ന ഭരണാധികാരിയാണ് ഇന്ന് ലോകത്തിന്റെ പേടിസ്വപ്നം. ഏതു നിമിഷവും പൊട്ടിക്കാവുന്ന ബോംബും കൈയില്‍ പിടിച്ചെന്ന പോലെയാണ് ഉത്തരകൊറിയന്‍ ഭരണാധികാരിയുടെ നില്പ്. ഒരു ലോകമഹായുദ്ധത്തിന്റെ നിഴലില്‍ ലോകത്തെ കൊണ്ടു ചെന്നെത്തിച്ച കിമ്മിന്റെ ജീവിതം പക്ഷേ ഒരു കോമഡിക്കഥ പോലെയാണ്. ജഗതി ശ്രീകുമാര്‍ അഭിനയിപ്പിച്ച് ഫലിപ്പിച്ച പേടിത്തൊണ്ടന്‍ കഥാപാത്രങ്ങളെപ്പോലെ. കിമ്മിന്റെ വിചിത്രരീതികളെ പരിചയപ്പെടാം.

വിമാന യാത്രയോട് വല്ലാത്ത ഭയമാണ് കിമ്മിന്. അദേഹത്തിന്റെ പിതാവും കിമ്മിനെ പോലെ തന്നെയായിരുന്നു. എവിടെ പോകാനും ട്രെയിനിനെയായിരുന്നു ആശ്രയിച്ചിരുന്നത്. വിമാനം ആകാശത്തുവച്ച് പൊട്ടിത്തെറിച്ച് മരിച്ചാലോ എന്ന ഭയമായിരുന്നു ഇരുവരെയും വിമാനത്തെ കയറുന്നതില്‍ നിന്ന് അകറ്റിയത്. കിം പക്ഷേ 2012ല്‍ വിമാനത്തില്‍ നിന്ന് ഇറങ്ങുന്ന ദൃശ്യങ്ങള്‍ ഉത്തരകൊറിയ പുറത്തുവിട്ടിരുന്നു. പേടിത്തൊണ്ടനല്ലെന്ന് ലോകത്തെ കാണിക്കാനെടുത്ത ഫോട്ടോഷൂട്ടായിരുന്നു ഇതെന്നായിരുന്നു പാശ്ചാതൃ മാധ്യമങ്ങളുടെ കളിയാക്കാല്‍. 1

സ്വന്തമായി ലൈംഗിക അടിമകളുണ്ടെന്നതാണ് കിമ്മിനെതിരായ മറ്റൊരു ആരോപണം. മുതുമുത്തച്ഛന്‍ കിം ഇല്‍ സുംഗ് തുടങ്ങിവച്ച ഏര്‍പ്പാടാണ് ഇതെന്നാണ് എതിരാളികള്‍ പറയുന്നത്. ലൈംഗിക രോഗങ്ങള്‍ ബാധിക്കാതിരിക്കാന്‍ ചെറിയ കുട്ടികളെയാണ് സംഘത്തില്‍ ചേര്‍ത്തിരുന്നത്. സൈന്യം പിടിച്ചു കൊണ്ടുവരുന്ന കുട്ടികളെ കന്യകാത്വം ഉറപ്പു വരുത്തിയതിനു ശേഷമാണ് സംഘത്തിലേക്ക് എടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 13വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ വരെ സംഘത്തിലുണ്ടത്രേ. കിം ജോംഗ് ഉന്നിനേയും അയാളോട് വിധേയത്വം പുലര്‍ത്തുന്ന അനുചരസംഘത്തേയും ലൈംഗിക ക്രിയയിലൂടെയും മറ്റും വിനോദിപ്പിക്കുക എന്നതാകും പരിശീലനം കിട്ടിയ പെണ്‍സംഘത്തിന്റെ ജോലി. സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് സങ്കീര്‍ണ്ണമായ മസാജിങ്ങ് വിദ്യകള്‍ മുതല്‍ പാട്ട്, ഡാന്‍സ് എന്നിവയില്‍ വരെ പരിശീലനം നല്‍കുന്നു. അടുത്തിടെ ഒരു ലൈംഗിക അടിമ കിമ്മിന്റെ സങ്കേതത്തില്‍ നിന്ന് രക്ഷപ്പെട്ട് ദക്ഷിണകൊറിയയില്‍ അഭയം തേടിയിരുന്നു.
3
ലൈംഗിക താല്‍പ്പര്യം കൂട്ടുന്നതും ഉത്തേജകം നല്‍കുന്നതുമായ മരുന്ന് കണ്ടുപിടിക്കാനായി കിം രാജ്യത്തെ ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടിരുന്നത്രേ. കടല്‍ ചേന, പാമ്പ്, മദ്യത്തില്‍ മുക്കിയിട്ട കൂണ്‍ എന്നിവയില്‍ നിന്നും ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്ന മരുന്ന് ഉണ്ടാക്കാനാണ് കിം ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടിരിക്കുന്നത്. മരുന്നുകള്‍ നിര്‍മിച്ച് കഴിഞ്ഞാല്‍ അവ ലോക വിപണിയിലേക്ക് ഇറക്കാനും കിമ്മിന് പദ്ധതിയുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

സ്‌പോര്‍ട്‌സിനോട് വല്ലാത്ത താല്പര്യമുള്ളയാളാണ് കിം. കായികതാരങ്ങളോടും അങ്ങനെ തന്നെ. എന്നാല്‍ രാജ്യത്തിനായി മത്സരിച്ച് തോറ്റാല്‍ പിന്നെ പണി പാളും. എത്ര വലിയ താരമാണെങ്കിലും മത്സരിക്കുന്നയാള്‍ പിന്നെ പുറംലോകം കാണില്ല.  മോശം പ്രകടനം കാഴ്ച്ചവയ്ക്കുന്നവര്‍ക്ക് റേഷന്‍ വെട്ടിക്കുറക്കുക, മോശം വീടുകളിലേക്ക് മാറ്റുക, ഖനികളിലേക്ക് പണിയെടുക്കാന്‍ അയയ്ക്കുക തുടങ്ങിയ ശിക്ഷാ നടപടികളാകും ഉണ്ടാകുക. എന്നാല്‍, മെഡല്‍ നേടിയ താരങ്ങള്‍ക്ക് നല്ല വീടും മതിയായ റേഷനും കാറും ഉള്‍പ്പെടെയുളള സമ്മാനങ്ങളാണ് രാജ്യം സമ്മാനിക്കുക. 2010 ലോകകപ്പില്‍ ടീം പോര്‍ച്ചുഗലിനോട് 70ത്തിന് തോറ്റതിന് പിന്നാലെ രാജ്യത്തെ അപമാനിച്ചെന്ന് ആരോപിച്ച് ഫുട്‌ബോള്‍ താരങ്ങളും പരിശീലകരും ശിക്ഷാ നടപടികള്‍ക്ക് വിധേയരായിരുന്നു. ചില താരങ്ങളെയും കോച്ചുമാരെയും റീ എഡ്യൂക്വേഷന്‍ ക്യാമ്പുകളിലേക്ക് അയച്ചപ്പോള്‍ മറ്റു ചിലരെ കല്‍ക്കരി ഖനികളില്‍ പണിയെടുക്കാന്‍ അയച്ചിരുന്നു.

Related posts