വി​ല്ല​നി​ൽ വി​ല്ല​ത്തി​യാ​യി റാ​ഷി ഖ​ന്ന മ​ല​യാ​ള​ത്തി​ൽ

rashi1204ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം വി​ല്ല​നി​ൽ വി​ല്ല​ത്തി​യാ​യി പു​തി​യൊ​രു അ​തി​ഥി കൂ​ടി​യെ​ത്തു​ന്നു, റാ​ഷി ഖ​ന്ന. മ​ല​യാ​ള സി​നി​മ​യി​ലെ റാ​ഷി​യു​ടെ അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​ണ് വി​ല്ല​ൻ. ചി​ത്ര​ത്തി​ൽ നെ​ഗ​റ്റീ​വ് കാ​ര്യ​ങ്ങ​ൾ പി​ന്തു​ട​രു​ന്ന പോ​ലീ​സ് ഓ​ഫീ​സ​റുടെ വേ​ഷ​ത്തി​ലാ​ണ് റാ​ഷി അ​ഭി​ന​യി​ക്കു​ന്ന​ത്. ന​ടി​യു​ടെ വേ​ഷ​ത്തെ​ക്കു​റി​ച്ച് ഇ​തി​നോ​ട​കം ത​ന്നെ പ​ല ര​സ​ക​ര​മാ​യ കാ​ര്യ​ങ്ങ​ളും പു​റ​ത്ത് വ​ന്നി​രു​ന്നു.

ആ​ദ്യ​മാ​യി​ട്ടാ​ണ് റാ​ഷി നെ​ഗ​റ്റീ​വ് റോ​ളി​ലെ​ത്തു​ന്ന​ത്. മാ​ത്ര​മ​ല്ല ന​ടി ക​രി​യ​റി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് പോ​ലീ​സ് വേ​ഷം ചെ​യ്യു​ന്ന​തും. വി​ല്ല​നി​ലെ ത​ന്‍റെ വ്യ​ത്യ​സ്ത വേ​ഷ​ത്തി​നെ​ക്കു​റി​ച്ചു​ള്ള ആ​കാം​ക്ഷ​യി​ലാ​ണ് താ​ര​മി​പ്പോ​ൾ. സ്റ്റൈ​ലി​ഷ് ത്രി​ല്ല​ർ സി​നി​മ​യാ​യി​ട്ടാ​ണ് വി​ല്ല​ൻ ഒ​രു​ക്കു​ന്ന​ത്. മാ​ത്യു മ​ഞ്ഞു​രാ​നാ​യി ലാ​ലേ​ട്ട​ൻ പോ​ലീ​സ് ഫോ​ഴ്​സി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​തും തു​ട​ർ​ന്നു​ണ്ടാ​വു​ന്ന കാ​ര്യ​ങ്ങ​ളു​മൊ​ക്ക​യാ​ണ് ചി​ത്ര​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. പീ​റ്റ​ർ ഹെ​യി​നാ​ണ് ചി​ത്ര​ത്തി​ൽ സം​ഘ​ട്ട​ന​മൊ​രു​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ മ​ഞ്ജു വാ​ര്യ​രും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.

Related posts