അയ്യോ അങ്ങനെയൊന്നും നോക്കരുതേ..! രാ​ഷ്‌ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ണ്‍​ഗ്ര​സ് സ​ഹ​ക​ര​ണം രാ​ഷ്‌ട്രീ​യ കൂ​ട്ടു​കെ​ട്ട​ല്ല; ആർഎസ്‌എസ് അജണ്ടകളെ നേരിടാൻ വേണ്ടി മാത്രമെന്ന് പി​ണ​റാ​യി വിജയൻ

pinaraiവ​ട​ക​ര: രാ​ഷ്‌ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള സ​ഹ​ക​ര​ണം രാ​ഷ്‌ട്രീ​യ കൂ​ട്ടു​കെ​ട്ടാ​യി കാ​ണേ​ണ്ട​തി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രാ​ജ്യ​ത്തെ മ​തേ​ത​ര​ത്വ​ത്തി​ന് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന​വി​ധം ആ​ർ​എ​സ്എ​സ് അ​ജ​ൻഡ ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ അ​തി​നെ നേ​രി​ടാ​നാ​ണ് കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള സ​ഹ​ക​ര​ണ​മെ​ന്നു പി​ണ​റാ​യി പ​റ​ഞ്ഞു.

ഇ​തി​നെ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് സ​ഖ്യ​മാ​യി കാ​ണേ​ണ്ട​തി​ല്ലെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. സി​പി​എം മ​യ്യ​ന്നൂ​ർ അ​ര​കു​ള​ങ്ങ​ര ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ.​ബി. കു​റു​പ്പ് പ​താ​ക ഉ​യ​ർ​ത്തി. ടി.​വി.​ബാ​ല​കൃ​ഷ്ണ​ൻ ന​ന്പ്യാ​ർ ഫോ​ട്ടോ അ​നാഛാ​ദ​നം നി​ർ​വ​ഹി​ച്ചു. എം. ​കേ​ള​പ്പ​ൻ, സി. ​ഭാ​സ്ക​ര​ൻ, പി.​കെ. ദി​വാ​ക​ര​ൻ, ടി.​കെ. കു​ഞ്ഞി​രാ​മ​ൻ, എം. ​നാ​രാ​യ​ണ​ൻ, പി.​കെ. കൃ​ഷ്ണ​ദാ​സ്, കെ.​കെ. മോ​ഹ​ന​ൻ, ടി.​എം. ദാ​സ​ൻ, നാ​സ​ർ കൊ​ളാ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts