മുഛേ ഹിന്ദി മാലൂം..! പൊ​തു​വി​ദ്യാ​ല​യ വി​ദ്യാ​ർ​ഥി​ക​ൾ ഇ​നി മൂ​ന്ന് ഭാ​ഷ​ക​ൾ സം​സാ​രി​ക്കും: മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്

കൊല്ലം: ഇം​ഗ്ലീ​ഷ്, ഹി​ന്ദി, മ​ല​യാ​ളം എ​ന്നീ മൂ​ന്ന് ഭാ​ഷ​ക​ളും ഒ​രു​പോ​ലെ സം​സാ​രി​ക്കാ​ൻ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​കും ഇ​നി കേ​ര​ള​ത്തി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലു​ണ്ടാവു​ക​യെ​ന്ന് മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു.

വാ​ള​ത്തും​ഗ​ൽ സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ന്‍റെ 150-ാം വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​വ​പ്ര​ഭ, മ​ല​യാ​ള​ത്ത​നി​മ, ശ്ര​ദ്ധ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ പ​ഠ​ന​നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ വേ​ണ്ട ിയാ​ണ് സ്കൂ​ളു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്.

തി​ക​ച്ചും ശാ​സ്ത്രീ​യ​മാ​യാ​ണ് ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കി​യി​ട്ടു​ള്ള​ത്. ഭാ​ഷ​ക​ൾ പ​രി​ച​യി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക്ക് അ​ത് പ്ര​യോ​ഗ​ത്തി​ൽ കൊ​ണ്ട ുവ​രാ​ൻ സ​ഹാ​യ​ക​മാ​കു​ന്ന വി​ധ​മാ​ണ് വി​ദ്യാ​ഭ്യാ​സ രീ​തി പ​രി​ഷ്ക​രി​ച്ചി​ട്ടു​ള്ള​ത്. പ​ഠ​നാ​നു​ഭ​വ​ത്തി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും മി​ക​വ് തി​രി​ച്ച​റി​യു​ന്ന അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാവു​ക. പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ഇ​ങ്ങ​നെ​യാ​ണ് വി​ശ്വാ​സ​മാ​ർ​ജി​ക്കു​ന്ന​തെന്നും മ​ന്ത്രി പ​റ​ഞ്ഞു.

2019 മാ​ർ​ച്ചോ​ടെ സ​ന്പൂ​ർ​ണ്ണ സ്കൂ​ൾ​ത​ല ഡി​ജി​റ്റ​ൽ സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ വി​ദ്യാ​ല​യ​മു​റ്റ​ത്ത് വൃ​ക്ഷ​ത്തൈ ന​ട്ടാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മ​ന്ത്രി തു​ട​ക്ക​മി​ട്ട​ത്.

എം. ​നൗ​ഷാ​ദ് എംഎ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. ച​ട​ങ്ങി​ൽ മേ​യ​ർ വി. ​രാ​ജേ​ന്ദ്ര​ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ർ​പ​റേ​ഷ​നി​ലെ വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളു​ടെ അ​ധ്യ​ക്ഷ​രാ​യ സ​ന്തോ​ഷ്കു​മാ​ർ, വി.​എ​സ്. പ്രി​യ​ദ​ർ​ശ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ വി. ​ഗി​രി​ജാ​കു​മാ​രി, എം. ​സു​ജ, സ്കൂ​ളി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​രാ​യ എം. ​വീ​ണ, എ​സ്. സോ​മ​ല​ത, ബേ​ബി ച​ന്ദ്ര, ജ​മീ​ല​ത്ത്, സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ വി​നോ​ദ് ഭ​ര​ത​ൻ, എ.​ജി. ശ്രീ​കു​മാ​ർ, മു​ഹ​മ​ദ് സൂ​ഫി, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts