ആ​റാം വ​യ​സി​ൽ കോ​ടി​പ​തി; റയാൻ വേറെ ലെവലാണ്..!

ഇ​​​​തു​​​​വ​​​​രെ സി​​​​നി​​​​മ​​​​യി​​​​ല​​​​ഭി​​​​ന​​​​യി​​​​ച്ചി​​​​ട്ടി​​​​ല്ല, സീ​​​​രി​​​​യ​​​​ലി​​​​ലും. പ​​​​ക്ഷേ, കു​​​​ട്ടി​​​​ക​​​​ളു​​ടെ സൂ​​​​പ്പ​​​​ർ​​സ്റ്റാ​​​​റാ​​​​ണ് റ​​​​യാ​​​​ൻ എ​​​​ന്ന ആ​​​​റു വ​​​​യ​​​​സു​​​​കാ​​​​ര​​​​ൻ. വീ​​​​ഡി​​​​യോ സ്ട്രീ​​​​മിം​​​​ഗ് വെ​​​​ബ്സൈ​​​​റ്റാ​​​​യ യൂ​​​​ട്യൂ​​​​ബി​​​​ൽ ക​​​​ളി​​​​പ്പാ​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ റി​​​​വ്യു ന​​​​ട​​​​ത്തി​​​​യാ​​​​ണ് ഈ ​​​​മി​​ടു​​ക്ക​​ൻ ആ​​​​രാ​​ധ​​​​ക​​​​രെ നേ​​​​ടു​​​​ന്ന​​​​ത്.

മൂ​​​​ന്നു വ​​​​യ​​​​സു​​​​ള്ള​​​​പ്പോ​​​​ഴാ​​​​ണ് റ​​​​യാ​​​​ൻ ആ​​​​ദ്യ​​​​മാ​​​​യി യൂ​​​​ട്യൂ​​​​ബി​​​​ൽ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ചി​​​​ല ക​​​​ളി​​​​പ്പാ​​​​ട്ട​​​​ങ്ങ​​​​ൾ റ​​​​യാ​​​​ൻ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന്‍റെ വീ​​​​ഡി​​​​യോ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ പ​​​​ക​​​​ർ​​​​ത്തി യൂ​​​​ട്യൂ​​​​ബി​​​​ൽ പോ​​സ്റ്റ് ചെ​​യ്യു​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പി​​​​ന്നീ​​​​ട് പ​​​​ല​​​​പ്പോ​​​​ഴും ഈ ​​​​പ്ര​​​​ക്രി​​​​യ മു​​റ​​പോ​​ലെ തു​​​​ട​​​​ർ​​​​ന്നു. ക​​​​ളി​​​​പ്പാ​​​​ട്ട​​​​ങ്ങ​​​​ൾ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നൊ​​​​പ്പം അ​​​​വ​​​​യേ​​​​ക്കു​​​​റി​​​​ച്ച് അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ൾ പ​​​​റ​​​​യാ​​​​നും റ​​​​യാ​​​​ൻ തു​​​​ട​​​​ങ്ങി. ഇ​​പ്പോ​​​​ൾ ക​​​​ളി​​​​പ്പാ​​​​ട്ട​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ധി​​​​കാ​​​​രി​​​​ക​​​​മാ​​​​യി അ​​​​ഭി​​​​പ്രാ​​​​യം പ​​​​റ​​​​യു​​ന്ന നി​​രീ​​ക്ഷ​​ക​​നാ​​ണ് ക​​ക്ഷി. ഏ​​​​തു ക​​​​ളി​​​​പ്പാ​​​​ട്ട​​വും ത​​​​ങ്ങ​​​​ളു​​​​ടെ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു സ​​മ്മാ​​നി​​ക്കും​​​​മു​​​​ന്പ് മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ റ​​​​യാ​​​​ന്‍റെ റി​​​​വ്യു ശ്ര​​​​ദ്ധി​​​​ക്കും. കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കും റ​​​​യാ​​​​ന്‍റെ വാ​​​​ക്കാ​​​​ണ് അ​​​​വ​​​​സാ​​​​ന വാ​​​​ക്ക്.

യൂ​​​​ട്യൂ​​​​ബി​​​​ലൂ​​​​ടെ ല​​​​ഭി​​​​ച്ച താ​​​​ര പ​​​​രി​​​​വേ​​​​ഷ​​​​ത്തി​​​​നൊ​​​​പ്പം വ​​​​ലി​​​​യ സ​​​​ന്പാ​​​​ദ്യ​​​​വും ക​​​​ളി​​​​പ്പാ​​​​ട്ട റി​​​​വ്യു ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ലൂ​​​​ടെ കൈ​​​​വ​​​​ന്നി​​​​ട്ടു​​​​ണ്ട്. ഒ​​​​രു വ​​​​ർ​​​​ഷം ക​​​​ളി​​​​പ്പാ​​​​ട്ട റി​​​​വ്യൂ ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ലൂ​​​​ടെ 1.1 കോ​​ടി ഡോ​​​​ള​​​​ർ (75.5 കോ​​ടി രൂ​​പ) ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. ഫോ​​​​ബ്സ് മാ​​​​സി​​​​ക ത​​യാ​​റാ​​ക്കി​​യ യൂ ​​ട്യൂ​​​​ബി​​​​ൽ​​​​നി​​​​ന്ന് ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം വ​​​​രു​​​​മാ​​​​നം നേ​​​​ടി​​​​യി​​​​ട്ടു​​​​ള്ള​​​​വ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ റ​​​​യാ​​​​ന് എ​​​​ട്ടാം സ്ഥാ​​​​ന​​​​മാ​​​​ണു​​​​ള്ള​​​​ത്. ഇ​​​​ത്ര​​​​യ​​​​ധി​​​​കം സ​​​​ന്പാ​​​​ദ്യ​​​​ങ്ങ​​​​ളു​​​​ള്ള​​​​തി​​​​നാ​​​​ൽ ത​​​​ന്നെ റ​​യാ​​​​ന്‍റെ സ്വ​​​​ദേ​​​​ശ​​​​മോ മ​​​​റ്റു​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ളോ ഒ​​​​ന്നും​​​​ത​​​​ന്നെ പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടി​​​​ല്ല.

Related posts