ര​ണ്ട് പ്രാ​വ​ശ്യം ഒ​രേ പ​രീ​ക്ഷ എ​ഴു​തി​പ്പി​ക്കാ​നു​ള്ള വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ന​ട​പ​ടി വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തെ വി​ഡ്ഡി​ക​ളാ​ക്കു​ന്ന​തി​ന് തു​ല്യമെന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ

examക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്തെ എ​സ്എ​സ്എ​ൽ​സി ചോ​ദ്യ​പേ​പ്പ​റി​ലെ ക്ര​മ​ക്കേ​ട് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ് വെ​ളി​പ്പെ​ടു​ത്തു​ന്ന​തെന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ. ര​ണ്ട് പ്രാ​വ​ശ്യം ഒ​രേ പ​രീ​ക്ഷ എ​ഴു​തി​പ്പി​ക്കാ​നു​ള്ള വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ന​ട​പ​ടി വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തെ വി​ഡ്ഡി​ക​ളാ​ക്കു​ന്ന​തി​ന് തു​ല്യ​മാണ്.

വി​ദ്യാ​ർ​ഥി​ക​ൾ വ​ള​രെ ഗൗ​ര​വ​ത്തോ​ടെ സ​മീ​പി​ക്കു​ന്ന പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​ങ്ങ​ൾ നേ​ര​ത്തെ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത് കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ ച​രി​ത്ര​ത്തി​ൽ നാ​ണം​കെ​ട്ട ഒ​രു അ​ധ്യാ​യ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.നി​രു​ത്ത​ര​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പും നേ​തൃ​ത്വം ന​ൽ​കി​യ മ​ന്ത്രി​യും വി​ദ്യാ​ർ​ഥി​ക​ളോ​ട് മാ​പ്പ് പ​റ​ഞ്ഞ് രാ​ജി​വെ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts