കുറച്ചുകൂടി ശരിയാകാനുണ്ട്..! മൂ​ന്നു ദി​വ​സം മുമ്പ്‌ ടാ​ർ ചെ​യ്ത റോ​ഡ് കുത്തി​പ്പൊ​ളി​ച്ചു റീ​ ടാ​റിം​ഗ് ; പൊളിച്ചു പണിയുന്നതിന് അധികമായി വേണ്ടി വരുന്നത് ലക്ഷങ്ങൾ

retaringപേ​രാ​ന്പ്ര : മൂ​ന്നു ദി​വ​സം മു​ന്പ് ടാ​ർ ചെ​യ്ത് ന​ന്നാ​ക്കി​യ റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ചു മാ​റ്റി റീ ​ടാ​ർ ചെ​യ്യു​ന്നു.​ പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ കു​റ്റ്യാ​ടി ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ കീ​ഴി​ലെ റോ​ഡാ​ണി​ത്.  ഇ​തി​ലെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​യ​തോ​ടെ അ​ടി​വ​ശ​മി​ള​കി പു​തി​യ​താ​യി ടാ​ർ ചെ​യ്ത റോ​ഡി​ന്‍റെ 30 മീ​റ്റ​റോ​ളം ഭാ​ഗ​ത്ത് വി​ള്ള​ൽ ഉ​ണ്ടാ​യി.

ത​ക​രാ​ർ വ​ന്ന ഭാ​ഗം പൊ​ളി​ച്ചു​മാ​റ്റി റീ ​ടാ​ർ ചെ​യ്യാ​ൻ ജ​ല​സേ​ച​ന വ​കു​പ്പ​ധി​കൃ​ത​രും ക​രാ​റു​കാ​രും ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ത്തു.  ​ഏ​ക​ദേ​ശം ല​ക്ഷം രൂ​പ ഇ​തി​നു അ​ധി​ക ചെ​ല​വു വ​രും. ലോ​ക​ബാ​ങ്ക് 22 കോ​ടി വ​ക​യി​രു​ത്തി കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​യി​ൽ ന​ട​പ്പാ​ക്കു​ന്ന ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​യു​ടെ ഭാ​ഗ​മാ​ണ് റോ​ഡ് വി​ക​സ​ന​വും. എ​റ​ണാ​കു​ള​ത്തെ പി​ജി​സി​സി ക​ന്പ​നി​യാ​ണ് ക​രാ​റു​കാ​ർ.

Related posts