ഇതാണ് സര്‍ക്കാര്‍..! റേഷന്‍ അരി കഴുകി യപ്പോള്‍ ചുവന്നു; സര്‍ക്കാര്‍ തന്ന അരിയില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കടയുടമ

readrise-lചാലക്കുടി: റേഷന്‍ കടയില്‍ നിന്നും വാങ്ങിയ അരി പാകം ചെയ്യുവാന്‍ കഴുകിയപ്പോള്‍ ചുവന്നു. കൂടപ്പുഴ മഠത്തിപറമ്പില്‍ രവിക്കാണ് ഈ അനുഭവം ഉണ്ടായത്. ചാലക്കുടി കോടതിയുടെ സമീ  പത്തുള്ള റേഷന്‍ കടയില്‍ നിന്നും ബിപിഎല്‍ കാര്‍ഡിന് ലഭിച്ച 16 കിലോ അരിക്കാണ് നിറവി   ത്യാസം ഉണ്ടായത്.

റേഷന്‍ കടയില്‍ വച്ച് അരി വാങ്ങുമ്പോള്‍ തന്നെ അരി മണി കള്‍ ചിലത് ചുവന്നിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. ഇക്കാര്യം റേഷന്‍ കട ഉടമയോട് പറഞ്ഞ പ്പോള്‍ സാരമാക്കിയില്ല. നിറം മാറിയ അരി തിരികെ റേഷന്‍ കടയില്‍ കൊണ്ടു ചെന്നപ്പോള്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ച അരിയാണ് തനിക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നും പറഞ്ഞ് റേഷന്‍കട ഉടമ കൈമലര്‍ത്തി.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS

OTHER NEWS IN THIS SECTION

LEADING NEWS