വീണ്ടും ഞെട്ടിക്കാന്‍ ഷവോമി, 4999 രൂപയ്ക്ക് അടിപൊളി സ്മാര്‍ട്ട് ഫോണ്‍

റെഡ്മി തരംഗമാണ് ഇപ്പോള്‍ ഇന്ത്യയില്‍. ഫോണുകളുടെ രാജാവായി മാറിയ ഷവോമി ഇപ്പോള്‍ തീര്‍ത്തും വിലക്കുറച്ച് റെഡ്മി 5എ എന്ന പുതിയ ഫോണുമായി രംഗത്ത്. 5,999, 6,999 എന്നിങ്ങനെയാണ് വിലയെങ്കിലും 1000 രൂപയുടെ ഡിസകൗണ്ട് ഷവോമി നല്‍കുന്നു.

2 ജി.ബി, 3 ജി.ബി എന്നിങ്ങനെയാണ് റാം കപ്പാസിറ്റി. 5 ഇഞ്ച് എച്ച് ഡി ഡിസപ്ലേ ഫോണിന് മികവേകുന്നു. 1.4 ജിഗാഹെഡ്സ് ക്വാഡകോര്‍ സനാപ്ഡ്രാഗണ്‍ 425 പ്രൊസസര്‍ കരുത്തേകുന്നു. 16 ജി.ബി ഇന്റേണല്‍ സറ്റോറേജിനൊപ്പം മൈക്രോ എസ.ഡി കാര്‍ഡ് വഴി 128 ജി.ബി വരെ വര്‍ധിപ്പിക്കാമെന്ന സവിശേഷതയുമുണ്ട്.

13 മെഗാപിക്സലിന്റ പിന്‍ കാമറയും 5 മെഗാപികസലിന്റെ മുന്‍ കാമറയും ചിത്രങ്ങള്‍ക്ക് മിഴിവേകും. ഇന്ത്യന്‍ വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Related posts