മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ൽ നി​ന്ന് റീ​നു പി​ന്മാ​റി

Reenu2

ഇമ്മാനുവല്‍, പ്രൈസ് ദ ലോര്‍ഡ് എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിയുടെ മികച്ച ജോഡി എന്ന പേര് കിട്ടിയ നടിയാണ് റീനു മാത്യൂസ്. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മെഗാസ്റ്റാറിന്‍റെ നായികയായി റീനു വീണ്ടും എത്തുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സെവന്‍ത് ഡേയ്ക്ക് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നിന്നു റീനു മാത്യൂസ് പിന്മാറായതായാണു പുതിയ വാര്‍ത്തകള്‍.   ഡേറ്റിന്‍റെ പ്രശ്‌നം കാരണം റീനു പിന്മാറി എന്നാണ് കേള്‍ക്കുന്നത്.  ലാല്‍ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവല്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി മമ്മൂട്ടിയും റീനു മാത്യൂസം ഒന്നിച്ചഭിനയിച്ചത്.

പിന്നീട് ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്ത പ്രൈസ് ദ ലോര്‍ഡ് എന്ന ചിത്രത്തിന് വേണ്ടിയും ഒന്നിച്ചു.  മമ്മൂട്ടിയുടെ നായികയായി ശ്യാംധര്‍ ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ ഡേറ്റില്ല എന്നാണത്രെ റീനു പ്രതികരിച്ചത്. എയര്‍ഹോസ്റ്റസായ റീനു മാത്യൂസ് എപ്പോഴും സിനിമയെക്കാള്‍ പ്രധാന്യം നല്‍കുന്നത് തന്‍റെ ജോലിക്ക് തന്നെയാണ്. ജോലിയില്‍ അധികം അവധി എടുക്കാന്‍ കഴിയാത്തത് കൊണ്ടാണ് സിനിമകള്‍ കുറയുന്നത്. അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത ലോര്‍ഡ് ലിവിങ് സ്റ്റണ്‍ 7000 കണ്ടി എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ റീനു അഭിനയിച്ചത്. റീനു പിന്മാറിയ സാഹചര്യത്തില്‍ ചിത്രത്തിലേക്ക് വേറെ നായികമാരെ പരിഗണിച്ചുവരികയാണ്. ആശ ശരത്തും ദീപ്തി സതിയും മമ്മൂട്ടി ചിത്രത്തിലെത്തുന്നു എന്നാണ് കേള്‍ക്കുന്നത്. ഇവരില്‍ ആരാണ് മമ്മൂട്ടിയുടെ ജോഡി എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

 

Related posts