പിന്നെ ആർക്കറിയാം..! ത​ളി​പ്പ​റ​മ്പ്-​ഇ​രി​ട്ടി സം​സ്ഥാ​ന​പാ​ത​യി​ൽ കേൾബിൾ സ്ഥാപിക്കാൻ റി​ല​യ​ൻ​സി​ന്‍റെ രഹസ്യ സ​ർ​വേ; തങ്ങൾ അ​റി​ഞ്ഞി​ല്ലെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്

Relianceത​ളി​പ്പ​റ​മ്പ്: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​റി​യാ​തെ റി​ല​യ​ന്‍​സ് ജി​യോ രാ​ത്രി​യി​ല്‍  സം​സ്ഥാ​ന​പാ​ത 36 ല്‍  ​സ​ര്‍​വേ ന​ട​ത്തി അ​ട​യാ​ള​മി​ട്ടു. ത​ളി​പ്പ​റ​മ്പ്-​ഇ​രി​ട്ടി സം​സ്ഥാ​ന​പാ​ത​യി​ലാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച്ച സ​ര്‍​വേ ന​ട​ത്തി​യ​ത്. റോ​ഡി​ല്‍ 15 മീ​റ്റ​ര്‍ ഇ​ട​വി​ട്ട് പെ​യി​ന്‍റ് ഉ​പ​യോ​ഗി​ച്ച് കോ​ഡ് ഭാ​ഷ​യി​ല്‍ അ​ട​യാ​ളം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ​ക​ല്‍ യാ​തൊ​രു​വി​ധ സ​ര്‍​വേ​യും ന​ട​ത്താ​തെ രാ​വി​ലെ റോ​ഡി​ല്‍ കി​ലോ​മീ​റ്റ​റു​ക​ളോ​ളം വെ​ളു​ത്ത പെ​യി​ന്‍റു​കൊ​ണ്ട് അ​ക്ക​ങ്ങ​ളും കോ​ഡ്ഭാ​ഷ​യും ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രെ സ​മീ​പി​ച്ചു​വെ​ങ്കി​ലും ത​ങ്ങ​ള്‍ ആ​രെ​യും സ​ര്‍​വേ ന​ട​ത്താ​ന്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പി​ഡ​ബ്ല്യു​ഡി അ​സി.​എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ എ.​ദേ​വേ​ശ​ന്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് രാ​ത്രി​കാ​ല സ​ര്‍​വേ ന​ട​ത്തി​യ​ത് റി​ല​യ​ന്‍​സ് ആ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. സം​സ്ഥാ​ന പാ​ത​യി​ല്‍ മൈ​ക്രോ ഡ്ര​ഡ്ജിം​ഗ് ന​ട​ത്തി കേ​ബി​ള്‍ ശൃം​ഖ​ല സ്ഥാ​പി​ക്കാ​നാ​ണ് ര​ഹ​സ്യ സ​ര്‍​വേ ന​ട​ന്ന​ത്.

സ​ര്‍​വേ ന​ട​ത്തി​യ റി​ല​യ​ന്‍​സ് ഇ​തി​നു​ള്ള അ​നു​മ​തി​ക്കാ​യി ദേ​ശീ​യ​പാ​ത വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. രാ​ത്രി​യി​ല്‍ ത​ന്നെ ഡ്ര​ഡ്ജിം​ഗ് ജോ​ലി​ക​ള്‍ ന​ട​ത്താ​നാ​ണ് റി​ല​യ​ന്‍​സ് നീ​ക്കം ന​ട​ത്തു​ന്ന​ത്. ന​ല്ല രീ​തി​യി​ല്‍ മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി​യ സം​സ്ഥാ​ന പാ​ത 36 ല്‍ ​ഡ്ര​ഡ്ജിം​ഗ് ന​ട​ത്തു​ന്ന​ത് റോ​ഡി​ന്റെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

Related posts