നല്ലദിനവുമില്ല, എല്ലാം ശരിയാക്കിയുമില്ല..! കേരളത്തില്‍ അഭിപ്രായം പറയാന്‍പോലും പറ്റാത്ത അവസ്ഥയെന്ന് കെ.കെ.രമ

kkd-rema ചേറ്റുവ: അഭിപ്രായം പറയാന്‍ പോലും പേടിയുള്ള അവസ്ഥയിലാണ് കേരളമെത്തി നില്ക്കുന്നതെന്ന് ആര്‍എംപിഐ കേന്ദ്രകമ്മിറ്റിയംഗം കെ.കെ.രമ. അച്ഛാ ദിന്‍ എന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി ഏത് നല്ലദിനമാണ് ഇന്ത്യക്കാരന് നല്കിയത്, രമ ചോദിച്ചു.

ചേറ്റുവയില്‍ ആര്‍എംപിഐ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമ. താനെഴുതിയ പുസ്തകം കത്തിച്ചുകളയേണ്ട അവസ്ഥയാണ് എഴുത്തുകാരനുള്ളത്. ഭരണക്കാരുടെ നോട്ടപ്പുള്ളി ആരാണെന്ന് സൂചന നല്കുന്നുണ്ട്. നോട്ട് നിരോധനത്തിലൂടെ സാധാരണക്കാര്‍ ആശുപത്രിയില്‍ പോകാന്‍പോലും നെട്ടോട്ടമോടുകയാണ് രമ കുറ്റപ്പെടുത്തി.

Related posts