കേരളം തകർന്നടിഞ്ഞു; വിദർഭ സെമിയിൽ

സൂററ്റ്: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ വിദർഭയോട് കനത്ത തോൽവി ഏറ്റുവാങ്ങി കേരളം പുറത്തായി. 413 റണ്‍സിന്‍റെ തകർപ്പൻ വിജയം നേടിയാണ് വിദർഭ രഞ്ജിയിൽ അവസാന നാല് സ്ഥാനക്കാരിൽ അംഗമായത്. അവസാന ദിനം കേരളം രണ്ടാം ഇന്നിംഗ്സിൽ 165 റണ്‍സിന് പുറത്തായി.

വിജയം വിദൂര സ്വപ്നത്തിൽ പോലുമില്ലാതിരുന്ന കേരളം രണ്ടാം ഇന്നിംഗ്സിൽ അലക്ഷ്യമായി ബാറ്റിംഗിനെ സമീപിച്ചതാണ് തോൽവിയിലേക്ക് തള്ളിയിട്ടത്. 64 റണ്‍സ് നേടിയ സൽമാൽ നിസാറാണ് രണ്ടാം ഇന്നിംഗ്സിലെ ടോപ്പ് സ്കോറർ. സച്ചിൻ ബേബി 26 റണ്‍സും മുഹമ്മദ് അസ്ഹറുദ്ദീൻ 28 റണ്‍സും നേടി. വിദർഭയ്ക്ക് വേണ്ടി സർവാതേ ആറ് വിക്കറ്റ് വീഴ്ത്തി.

നേരത്തെ വിദർഭ രണ്ടാം ഇന്നിംഗ്സ് 507/9 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. 577 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം കേരളത്തിന് നൽകിയ വിദർഭ സെമി ബർത്ത് ഉറപ്പിച്ചാണ് ഇന്നിറങ്ങിയത്. മത്സരം സമനിലയിലായാലും ആദ്യ ഇന്നിംഗ്സിലെ ലീഡിന്‍റെ ബലത്തിൽ വിദർഭയ്ക്ക് സെമി ബർത്ത് ലഭിക്കുമായിരുന്നു.

സ്കോർ: വിദർഭ ഒന്നാം ഇന്നിംഗ്സ് 246, രണ്ടാം ഇന്നിംഗ്സ് 509/9 ഡിക്ലയേർഡ്. കേരളം ഒന്നാം ഇന്നിംഗ്സ് 175, രണ്ടാം ഇന്നിംഗ്സ് 165.

Related posts