റെനോ ക്വിഡ് ആനിവേഴ്സറി എഡിഷൻ പുറത്തിറക്കി

ന്യൂ​ഡ​ൽ​ഹി: ര​ണ്ടാം പി​റ​ന്നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ക്വി​ഡി​ന്‍റെ ആ​നി​വേ​ഴ്സ​റി എ​ഡി​ഷ​ൻ റെ​നോ ഇ​ന്ത്യ പു​റ​ത്തി​റ​ക്കി. ബേ​സ് മോ​ഡ​ലി​ന് 3.43 ല​ക്ഷം രൂ​പ വി​ലവ​രു​ന്ന വാ​ഹ​ന​ത്തി​ന് മെ​ക്കാ​നി​ക്ക​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടി​ല്ല. 0.8 ലി​റ്റ​ർ, 0.1 ലി​റ്റ​ർ മോ​ഡ​ലു​ക​ളി​ൽ ല​ഭ്യ​മാ​യ ക്വി​ഡ് 02 ആ​നി​വേ​ഴ്സ​റി എ​ഡി​ഷ​ൻ മാ​ന്വ​ൽ ഗി​യ​ർ​ബോ​ക്സു​ക​ളി​ൽ മാ​ത്ര​മാ​ണ് വി​പ​ണി​യി​ലെ​ത്തു​ന്ന​ത്.

കോ​ൺ​ട്രാ​സ്റ്റിം​ഗ് റെ​ഡ്, വൈ​റ്റ് നി​റ​ത്തി​ലെ​ത്തു​ന്ന സ്പെ​ഷ​ൽ എ​ഡി​ഷ​ൻ ക്വി​ഡി​ന് സ്പോ​ർ​ട്‌​ലൈ​ൻ ഗ്രാ​ഫി​ക്സി​നൊ​പ്പം ഡോ​റു​ക​ളി​ൽ 02 ലേ​ബ​ലും ന​ല്കി​യി​ട്ടു​ണ്ട്. ബോ​ണ​റ്റി​ന്‍റെ ഒ​രു വ​ശ​ത്തും 02 ഗ്രാ​ഫി​ക്സ് സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്. 5 സ്പോ​ക് പു​തി​യ അ​ലോ​യ് വീ​ലു​ക​ൾ, മു​ന്നി​ലെ​യും പി​ന്നി​ലെ​യും സ്കി​ഡ് പ്ലേ​റ്റു​ക​ളി​ൽ സ്പോ​ർ​ട് ലൈ​ൻ തു​ട​ങ്ങി​യ​വ മ​റ്റു പ്ര​ത്യേ​ക​ത​ക​ളാ​ണ്.

വ​ശ​ങ്ങ​ളി​ൽ പു​തി​യ എ​യ​ർ വെ​ന്‍റു​ക​ൾ, ഡ​ബി​ൾ ടോ​ൺ ഗി​യ​ർ ഷി​ഫ്റ്റ​ർ, പു​തി​യ ഫ്ലോ​ർ മാ​റ്റു​ക​ൾ, സ്പോ​ർ​ട്ടി സ്റ്റീ​യ​റിം​ഗ് വീ​ൽ, പി​യാ​നോ ബ്ലാ​ക്ക് സെ​ൻ​ട്ര​ൽ ക​ൺ​സോ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ഉ​ള്ളി​ലെ പ്ര​ത്യേ​ക​ത​ക​ൾ. ഫി​യ​റി റെ​ഡ്, ‍ഐ​സ് കൂ​ൾ വൈ​റ്റ് എ​ന്നീ ര​ണ്ടു ക​ള​ർ ഓ​പ്ഷ​നി​ലെ​ത്തു​ന്ന ക്വി​ഡ് 02 ആ​നി​വേ​ഴ്സ​റി എ​ഡി​ഷ​ന്‍റെ ബു​ക്കിം​ഗ് റെ​നോ ഷോ​റൂ​മു​ക​ളി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts