തെറ്റാണെന്ന് പറയുന്നത് മര്യാദയല്ല! മന:പൂര്‍വം ആരെയും വേദനിപ്പിച്ചിട്ടില്ല; സീരിയല്‍ നടി രശ്മി സോമനുമായുള്ള ആദ്യ വിവാഹത്തെക്കുറിച്ച് സംവിധായകന്‍ എ. എം. നസീര്‍

reshmi 2നടി രശ്മി സോമനും സംവിധായകന്‍ എ. എം. നസീറും തമ്മിലുള്ള വിവാഹം ഏവരെയും ഞെട്ടിച്ച ഒന്നായിരുന്നു. സീരിയല്‍ ലോകത്തെ ലേഡി സൂപ്പര്‍സ്റ്റാറായിരുന്നു രശ്മി സോമന്‍. അഭിനയിക്കുന്ന സീരിയലുകളൊക്കെ സൂപ്പര്‍ഹിറ്റുകള്‍. നസീറാകട്ടെ പൊന്നുംവിലയുള്ള സീരിയല്‍ സംവിധായകനും. പ്രണയം പൂത്തുലഞ്ഞതോടെ ഇരുവരും ഒരുദിവസം പെട്ടെന്ന് വിവാഹിതരായി. സീരിയല്‍ സെറ്റുകളില്‍ മൊട്ടിട്ട പ്രണയം പക്ഷേ അധികം നീണ്ടില്ല. രശ്മി സീരിയലില്‍നിന്ന് പതിയെ അപ്രത്യക്ഷയായി. ഇരുവരും വേര്‍പിരിഞ്ഞതായി ഒരുദിവസം വാര്‍ത്തയും വന്നു. രശ്മി പിന്നീട് വിദേശമലയാളിയായ ഗോപിനാഥന്‍ എന്നയാളെ വിവാഹം കഴിച്ചു. നസീറും ഏകാന്തജീവിതത്തിന് വിരാമമിട്ട് വിവാഹിതനായി. ദീര്‍ഘനാളുകളായി മാധ്യമങ്ങളുമായി അടുത്തിടപഴകാതിരുന്ന നസീര്‍ അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞു.

ആദ്യ വിവാഹം വേണ്ടായിരുന്നു എന്ന് ഇപ്പോള്‍ ചതോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്. അതൊക്കെ ആ സാഹചര്യത്തില്‍ ചെയ്തതാണ്. തെറ്റാണെന്ന് പറയുന്നത് ശരിയല്ല. മര്യാദയല്ലത്. സംഭവിച്ചതെല്ലാം നല്ലതിന് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. മന:പൂര്‍വം ആരെയും വേദനിപ്പിച്ചിട്ടില്ല. എല്ലാവര്‍ക്കും നന്മ വരാനാണ് ആഗ്രഹിച്ചത്.

സത്യം പറഞ്ഞാല്‍ ജീവിതതത്തിന് അര്‍ത്ഥമുണ്ടെന്ന് തോന്നിയത് ഇപ്പോഴാണ്. ആരൊക്കെയോ കൂടെയുണ്ടെന്ന സമാധാനം. ഒറ്റപ്പെടലിന്റെ വേദന നന്നായി അനുഭവിച്ചവരാണ് ഞാനും സുമിയും (ഭാര്യ). ഒരര്‍ത്ഥത്തില്‍ തുല്യദു:ഖിതര്‍. വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷമുള്ള മൂന്നുനാലു വര്‍ഷക്കാലം ജീവിച്ചത് ഉള്ളിലൊരു വിങ്ങലുമായാണ്. അതില്‍ നിന്നൊക്കെ ഒരുപരിധി വരെ രക്ഷപ്പെടുത്തിയത് സീരിയലുകളാണ്. ഒരു ദിവസംപോലും വെറുതെയിരുന്നില്ല. സങ്കടം വരുമ്പോള്‍ പതിവായി ആതിരപ്പള്ളിയില്‍ പോകും. അവിടത്തെ പുഴയില്‍ കുറച്ചുനേരം മുങ്ങിയിരുന്ന് തല തണുപ്പിച്ചാല്‍ തീരും എല്ലാ പാപങ്ങളും.

Related posts