വിലയിൽ ആശ്വാസം; വ്യവസായത്തിൽ നേട്ടം

ന്യൂ​ഡ​ൽ​ഹി: ചി​ല്ല​റ​വി​ല സൂ​ചി​ക (സി​പി​ഐ) ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റം ഫെ​ബ്രു​വ​രി​യി​ൽ 4.44 ശ​ത​മാ​ന​മാ​യി. ക​ഴി​ഞ്ഞ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ 3.65 ശ​ത​മാ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ ജ​നു​വ​രി​യി​ലെ 5.07 ശ​ത​മാ​ന​ത്തെ അ​പേ​ക്ഷി​ച്ച് നി​ര​ക്കു കു​റ​വാ​ണ്. അ​തേ​സ​മ​യം വ്യ​വ​സാ​യ ഉ​ത്പാ​ദ​ന വ​ള​ർ​ച്ച മെ​ച്ച​പ്പെ​ട്ടു.

ഭ​ക്ഷ്യ​വി​ല​ക​ൾ ഇ​പ്പോ​ഴും ഉ​യ​ർ​ന്ന​ തോ​തി​ലാ​ണ്. പ​ച്ച​ക്ക​റി വി​ല​വ​ർ​ധ​ന 26.97 ശ​ത​മാ​ന​ത്തി​ൽ​നി​ന്നു താ​ണെ​ങ്കി​ലും 17.57 ശ​ത​മാ​നം എ​ന്ന ഉ​യ​ർ​ന്ന തോ​തി​ലാ​ണ്. ഇ​ന്ധ​നം, വെ​ളി​ച്ചം വി​ഭാ​ഗ​ത്തി​ൽ 6.8 ശ​ത​മാ​ന​മാ​ണു വ​ർ​ധ​ന.

വ്യ​വ​സാ​യ ഉ​ത്പാ​ദ​ന സൂ​ചി​ക (ഐ​ഐ​പി) ജ​നു​വ​രി​യി​ൽ 7.5 ശ​ത​മാ​നം വ​ള​ർ​ന്നു. ത​ലേ ജ​നു​വ​രി​യി​ൽ 4.1 ശ​ത​മാ​ന​മാ​യി​രു​ന്നു വ​ള​ർ​ച്ച. ത​ലേ ജ​നു​വ​രി​യി​ൽ ക​റ​ൻ​സി നി​രോ​ധ​ന​ത്തെ​ത്തു​ട​ർ​ന്നു വ്യ​വ​സാ​യ ഉ​ത്പാ​ദ​ന വ​ള​ർ​ച്ച തു​ലോം കു​റ​ഞ്ഞ​താ​ണ് ഇ​ത്ത​വ​ണ ഉ​യ​ർ​ന്ന വ​ള​ർ​ച്ച ഉ​ണ്ടെ​ന്നു തോ​ന്നാ​ൻ കാ​ര​ണ​മാ​യ​ത്.

ഫാ​ക്ട​റി ഉ​ത്പാ​ദ​ന​ത്തി​ൽ 8.7 ശ​ത​മാ​ന​വും വൈ​ദ്യു​തി​യി​ൽ 7.6 ശ​ത​മാ​ന​വും വ​ള​ർ​ച്ച ഉ​ണ്ട്. വാ​ഹ​ന​ങ്ങ​ൾ, ഫ​ർ​ണി​ച്ച​ർ തു​ട​ങ്ങി​യ​വ​യി​ൽ ഗ​ണ്യ​മാ​യ വ​ള​ർ​ച്ച​യു​മു​ണ്ട്

Related posts