യാത്രയ്ക്കിടെ വാഹനം കത്തിയമർന്ന് മലയാളി യുവാവ് മരിച്ചു

nri_2017june22rijo

ഫഹാഹീൽ: കുവൈറ്റിൽ കഴിഞ്ഞ ദിവസം ഖദ് അബ്ദലി റൂട്ടിൽ വാഹനം കത്തിയുണ്ടായ അപകടത്തിൽ മരിച്ചത് മലയാളി യുവാവാണെന്നു തിരിച്ചറിഞ്ഞു. കുവൈറ്റിൽ സ്വകാര്യ സ്ഥാപനം നടത്തിവരികയായിരുന്ന അങ്കമാലി കറുകുറ്റി ചിറയ്ക്കൽ അയരൂർക്കാരൻ റിജോ റാഫേലാണ് മരിച്ചത്.

റിജോയുടെ ഭാര്യ ഷീന പോൾ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അധ്യാപികയാണ്. കഴിഞ്ഞ കുറച്ച് ദിവസമായി റിജോയെ കാണാനില്ലായിരുന്നു. അന്വേഷണത്തിനൊടുവിലാണ് പൂർണമായി കത്തിക്കരിഞ്ഞ കാറിൻറെ അവശിഷ്ടങ്ങൾക്കൊപ്പം റിജോയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായി ബന്ധുക്കൾ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Related posts