ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ കോ​ട്ട​കാ​ക്കാ​ൻ റി​നോ ഇ​നി​യു​ണ്ടാ​വി​ല്ല

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ്ര​തി​രോ​ധ താ​രം റി​നോ ആ​ന്‍റോ ടീം ​വി​ടാ​ൻ ഒ​രു​ങ്ങു​ന്നു. ക​രാ​ർ‌ പു​തു​ക്കാ​ൻ ബ്ലാ​സ്റ്റേ​ഴ്സ് ത​യാ​റാ​ക​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് മ​ല​യാ​ളി താ​രം മ​ഞ്ഞ അ​ഴി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. ബ്ലാ​സ്റ്റേ​ഴ്സു​വി​ട്ടാ​ൽ‌ ത​ന്‍റെ പ​ഴ​യ ത​ട്ട​ക​മാ​യ ബം​ഗ​ളൂ​രു എ​ഫ്സി​യി​ലേ​ക്കാ​വും റി​നോ മ​ട​ങ്ങി​പ്പോ​കു​ക.

ബം​ഗ​ളൂ​രു എ​ഫ്സി​യു​മാ​യി റി​നോ പു​തി​യ ക​രാ​ർ ഒ​പ്പു​വ​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന​ക​ളു​ണ്ട്. എ​ന്നാ​ൽ ഇ​ക്കാ​ര്യം ക്ല​ബും റി​നോ​യും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.സൂ​പ്പ​ർ ക​പ്പി​നു ശേ​ഷ​മാ​യി​രി​ക്കും റി​നോ ടീം ​വി​ടു​ക.

സൂ​പ്പ​ർ ക​പ്പ് വ​രെ​യാ​ണ് റി​നോ​യും ബ്ലാ​സ്റ്റേ​ഴ്സും ത​മ്മി​ലു​ള്ള ക​രാ​ർ കാ​ലാ​വ​ധി. അ​തി​നാ​ൽ സൂ​പ്പ​ർ ക​പ്പി​ൽ റി​നോ ടീ​മി​നൊ​പ്പ​മു​ണ്ടാ​കും. ബം​ഗ​ളൂ​രു എ​ഫ്സി​യി​ൽ​നി​ന്നാ​ണു റി​നോ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ലെ​ത്തി​യ​ത്.

Related posts