ച​​രി​​ത്രം കു​​റി​​ച്ച് ഋഷഭ് പ​​ന്ത് അ​​ര​​ങ്ങേ​​റി

ഇ​​ന്ത്യ​​ൻ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ യു​​വ​​താ​​രം ഋ​​ഷ​​ഭ് പ​​ന്ത് അ​​ര​​ങ്ങേ​​റി​​യ​​ത് ച​​രി​​ത്രം കു​​റി​​ച്ച്. ഇ​​രു​​പ​​തു​​കാ​​ര​​നാ​​യ പ​​ന്ത് ഇം​ഗ്ല​ണ്ടി​​നെ​​തി​​രാ​​യ മൂ​​ന്നാം ടെ​​സ്റ്റി​​ലാ​​ണ് അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച​​ത്. ഏ​​ഴാം ന​​ന്പ​​ർ ബാ​​റ്റ്സ്മാ​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ പ​​ന്ത് ത​​ന്‍റെ അ​​ക്കൗ​​ണ്ട് തു​​റ​​ന്ന​​ത് ഒ​​രു സി​​ക്സ​​റി​​ലൂ​​ടെ.

അ​​ര​​ങ്ങേ​​റ്റ​​ത്തി​​ൽ സി​​ക്സ​​റി​​ലൂ​​ടെ അ​​ക്കൗ​​ണ്ട് തു​​റ​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​തി​​ലൂ​​ടെ പ​​ന്ത് സ്വ​​ന്ത​​മാ​​ക്കി. ലെ​​ഗ് സ്പി​​ന്ന​​ർ ആ​​ദി​​ൽ റ​​ഷീ​​ദി​​ന്‍റെ പ​​ന്ത് സി​​ക്സ​​ർ പ​​റ​​ത്തി​​യാ​​യി​​രു​​ന്നു പ​​ന്ത് അ​​ര​​ങ്ങേ​​റ്റ ടെ​​സ്റ്റി​​ലെ ആ​​ദ്യ റ​​ണ്‍​സ് കു​​റി​​ച്ച​​ത്. ടെ​​സ്റ്റ് ച​​രി​​ത്ര​​ത്തി​​ൽ ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കു​​ന്ന 12-ാമ​​ത് താ​​ര​​മാ​​ണ് പ​​ന്ത്. 51 പ​​ന്ത് നേ​​രി​​ട്ട പ​​ന്ത് 24 റ​​ണ്‍​സ് എ​​ടു​​ത്തു.

Related posts