റോ​ഡ് നി​ർ​മാണത്തിന് മ​ണ്ണെ​ടു​ത്തു; ഏതു നിമിഷവും  വീ​ട്  നിലംപൊത്തുമെന്ന ഭീതിയിൽ ബാലകൃഷ്ണനും കുടുംബവും

മൂ​വാ​റ്റു​പു​ഴ: റോ​ഡ് നി​ർ​മാണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ണെ​ടു​ത്തതിനെ തുടർന്ന് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. എംസി റോ​ഡി​ൽ മീ​ങ്കു​ന്നം പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള എ​റി​ക്കാ​ട്ട് പു​ത്ത​ൻ​പു​ര ബാ​ല​കൃ​ഷ്ണന്‍റെ വീ​ടാ​ണ് ഏ​ത് സ​മ​യ​വും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന​ത്.​നാ​ല് മാ​സം മു​മ്പാ​ണ് റോ​ഡി​ന് വീ​തി കൂ​ട്ടാ​നാ​യി കെഎ​സ്ടിപി അ​ധി​കൃ​ത​ർ വീ​ടി​നോ​ട് ചേ​ർ​ന്ന് മ​ണ്ണെ​ടു​ത്ത​ത്.​

വീ​ടി​ന് സം​ര​ക്ഷ​ണ​ഭി​ത്തി​യും റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ വ​ഴി​യും നി​ർ​മിച്ച് ത​രാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. എ​ന്നാ​ൽ ഇ​തു​വ​രെ ആ​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല​ന്ന് ബാ​ല​കൃ​ഷ്ണ​ൻ പ​റ​യു​ന്നു.ഒ​ന്നര സെ​ന്‍റ് സ്ഥ​ല​ത്താ​ണ് വീ​ട് സ്ഥി​തി ചെ​യ്യു​ന്ന​ത്.​വീ​ടി​ന്‍റെ ഭി​ത്തി​യോ​ട് ചേ​ർ​ന്നാ​ണ് മ​ണ്ണെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ​ത്ത് അ​ടി​യോ​ളം താ​ഴ്ച​യു​മു​ണ്ട്.

കാ​ലൊ​ന്ന് തെ​റ്റി​യാ​ൽ വാ​ഹ​ന​ങ്ങ​ൾ ചീ​റി പാ​യു​ന്ന റോ​ഡി​ലേ​ക്ക് വീ​ഴു​മെ​ന്ന് ഭീ​തി​യി​ലാ​ണ് വീ​ട്ടു​കാ​ർ.​ കെഎ​സ്ടിപി റോ​ഡ് നി​ർ​മാണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കാ​ൻ ഇ​നി പ​ത്ത് ദി​വ​സം മാ​ത്ര​മാ​ണു​ള്ള​ത്. 30ന് ​കാ​ലാ​വ​ധി അ​വ​സാ​നി​ക്കും ഇ ​തോ​ടെ നി​ർമാണ​വും അ​നി​ശ്ചി​ത​ത്തി​ലാ​കു​മെ​ന്ന ഭീ​തി​യി​ലാ​ണ് വീ​ട്ടു​കാ​ർ. ജ​ന​പ്ര​തി​നി​ധി​ക​ളോ​ടും കെ ​എ​സ്ടി​പി അ​ധി​കൃ​ത​രോ​ടും പ​ല​വ​ട്ടം വി​വ​രം ധ​രി​പ്പി​ച്ചെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

Related posts