ഈ വഴി വന്നാൽ തല പോകും..! ആമ്പല്ലൂര്‍-​വ​ര​ന്ത​ര​പ്പി​ള്ളി റോഡിലൂടെ കൈയും തലയും വേണ്ടവർ വരരുത്; റോ​ഡി​ലേ​യ്ക്കു ത​ള്ളി നി​ൽ​ക്കു​ന്ന ഇ​ലക്‌ട്രി​ക് പോസ്റ്റുകൾ യാത്രക്കാർ അപകടഭീഷണിയാകുന്നു

road-postപു​തു​ക്കാ​ട്: ആ​ന്പ​ല്ലൂ​ർ-​വ​ര​ന്ത​ര​പ്പി​ള്ളി റോ​ഡി​രികിലെ ഇ​ലക്‌ട്രിക് പോ​സ്റ്റു​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. റോ​ഡി​ൽ പ​ല​യി​ട​ത്തും റോ​ഡി​ലേ​യ്ക്കു ത​ള്ളി നി​ൽ​ക്കു​ന്ന ഇ​ലക്‌ട്രി​ക് പോ​സ്റ്റു​ക​ളാ​ണ് അ​പ​ക​ടം ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്. ഭൂ​രി​ഭാ​ഗം സ്ഥ​ല​ങ്ങ​ളി​ലും റോ​ഡി​നോ​ട് ചേ​ർ​ന്നു ത​ന്നെ​യാ​ണ് പോ​സ്റ്റു​ക​ൾ നി​ല​കൊ​ള്ളു​ന്ന​ത്. പ​ത്തു മീ​റ്റ​റി​നു താ​ഴെ മാ​ത്രം വീ​തി​യു​ള്ള റോ​ഡി​ൽ പ​ല​യി​ട​ത്തും ഇ​ലക്‌ട്രി​ക് പോ​സ്റ്റു​ക​ൾ നി​ല്ക്കു​ന്ന​തും വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​ൻ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

മെ​ക്കാ​ഡം ടാ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ച റോ​ഡി​ലെ ആ​ന്പ​ല്ലൂ​ർ മു​ത​ൽ പ​ള്ളി​ക്കു​ന്ന് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ പോ​സ്റ്റു​ക​ൾ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി റോ​ഡി​ലും റോ​ഡി​നോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​ന്ന​ത്. മെ​ക്കാ​ഡം ടാ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ച​തി​നു​ശേ​ഷം അ​മി​ത​വേ​ഗ​ത​യി​ലാ​ണ് ഇ​തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​ത്.

നൂ​റി​ലേ​റെ സ്വ​കാ​ര്യ ബ​സുക​ളും ഈ ​റൂ​ട്ടി​ൽ സ​ർ​വീസ് ന​ട​ത്തു​ന്നു​ണ്ട്. ഒ​രു വ​ലി​യ വാ​ഹ​ന​ത്തി​നും ചെ​റി​യ വാ​ഹ​ന​ത്തി​നും ഒ​രേ​സ​മ​യം ക​ട​ന്നു​പോ​കാ​വു​ന്ന വീ​തി​യേ ഈ ​റോ​ഡി​ലു​ള്ളൂ. പോ​സ്റ്റു​ക​ൾ നീ​ക്കി സ്ഥാ​പി​ക്കാ​നു​ള്ള സ്ഥ​ല പ​രി​മി​തി​യും റോ​ഡു​ക​ൾ​ക്കുണ്ട്. വ​ള​വു​ക​ളി​ൽ റോ​ഡി​നോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന പോ​സ്റ്റു​ക​ൾ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

വ​ള​വു​ക​ളും ക​യ​റ്റ​വു​മു​ള്ള  അ​പ​ക​ട സാ​ധ്യ​ത​യേ​റെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലും അ​ശ്ര​ദ്ധ​മാ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ചീ​റി പാ​യു​ന്ന​ത്. ഇ​ത് അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ൽ ഈ ​റോ​ഡി​ൽ ന​ട​ന്ന അ​ഞ്ച് അ​പ​ക​ട​ങ്ങ​ളി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും അ​ഞ്ചുപേ​ർ​ക്ക് പ​രി​ക്കേ​ല്ക്കു​ക​യും ചെ​യ്തു. വേ​ഗ​ത നി​യ​ന്ത്ര​ണ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തും ദി​ശാ​ബോ​ർ​ഡു​ക​ൾ ഇ​ല്ലാ​ത്ത​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വയ്​ക്കു​ന്നു​ണ്ട്. റോ​ഡി​ന് മ​തി​യാ​യ വീ​തി കൂ​ട്ടി പോ​സ്റ്റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ം.

Related posts