ഈ ഉയരം നാടിന് ആപത്ത്..! റോഡരികിലെ ഉയരവ്യത്യാസം അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു; വാഹനങ്ങൾക്ക് സൈഡ് നൽകുന്പോളാണ് കൂടുതലുംഅപകടങ്ങൾ; പൊക്ക വ്യത്യാസം മറ്റണമെന്ന് ആവശ്യവുമായി നാട്ടുകാർ

road-sideഅ​ന്പ​ല​പ്പു​ഴ: റോ​ഡ​രി​കി​ന്‍റെ പൊ​ക്ക വ്യ​ത്യാ​സം മൂ​ലം അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​കു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ പു​ന്ന​പ്ര ക​പ്പ​ക്ക​ട മു​ത​ൽ അ​റ​വു​കാ​ട് വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് അ​പ​ക​ടം നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ നെ​ടു​ന്പാ​ശേ​രി​യി​ൽ നി​ന്നും വ​രു​ക​യാ​യി​രു​ന്ന ഹ​രി​പ്പാ​ട് വി​ഷ്ണു​വി​ഹാ​റി​ൽ അ​ശ്വി​നും കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. എ​തി​രെ വ​ന്ന ലോ​റി പെ​ട്ടെ​ന്നു പെ​ട്രോ​ൾ പ​ന്പി​ലേ​ക്കു തി​രി​ച്ച​പ്പോ​ൾ കാ​ർ സൈ​ഡി​ലേ​ക്കൊ​തു​ക്കി​യ​പ്പോ​ൾ റോ​ഡ​രു​കി​ന്‍റെ പൊ​ക്ക വ്യ​ത്യാ​സം​മൂ​ലം താ​ഴേ​ക്കു തെ​ന്നി വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

വൈ​ദ്യു​തി ക​ന്പി കാ​റി​നു മു​ക​ളി​ൽ പൊ​ട്ടി​വീ​ണെ​ങ്കി​ലും അ​ശ്വി​നും കു​ടും​ബ​വും ര​ക്ഷ​പെ​ട്ടു. സൈ​ക്കി​ൾ, ബൈ​ക്ക് യാ​ത്ര​ക്കാ​രും ഇ​വി​ടെ വീ​ഴു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ത​ടി​യും ക​യ​റ്റി വ​രു​ന്ന ലോ​റി​ക​ൾ പ​ല പ്രാ​വ​ശ്യം ഈ ​ഭാ​ഗ​ത്ത് മ​റി​ഞ്ഞി​ട്ടു​ണ്ട്. അ​രി​കി​ൽ പൂ​ഴി നി​ര​ത്തി ഈ ​ഭാ​ഗം പൊ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Related posts