തിമർത്തു തകർത്തു, പക്ഷേ..! ജില്ലയിൽ വേനൽ മഴയെത്തിയതോടെ റോഡ് തോടായി; കാൽനടക്കാരെ കുളിപ്പിച്ച് വാഹനങ്ങളുടെ ചീറിപ്പായൽ

ROADKULAM2കോ​ട്ട​യം: ര​ണ്ടു ദി​വ​സ​മാ​യി​പെ​യ്യു​ന്ന വേ​ന​ൽ​മ​ഴ​യി​ൽ കോ​ട്ട​യം ന​ഗ​ര​ത്തി​ലെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി. ബേ​ക്ക​ർ ജം​ഗ്ഷ​ൻ, സി​എം​എ​സ് കോ​ള​ജ് റോ​ഡ്, കു​ര്യ​ൻ ഉ​തു​പ്പ് റോ​ഡ്, ച​ന്ത​ക്ക​വ​ല, ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു മു​ൻ​വ​ശം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്. റോ​ഡ​രി​കി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രാ​ണ്.

വാ​ഹ​ന​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്പോ​ൾ ച​ക്ര​ങ്ങ​ളി​ൽ നി​ന്നും തെ​റി​ക്കു​ന്ന വെ​ള്ളം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ വ​സ്ത്ര​ത്തി​ലേ​ക്ക് വീ​ഴു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്. വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തേ​ക്ക് ക​യ​റി ന​ട​ന്നു​പോ​കു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ പി​ന്നി​ൽ നി​ന്നു​മെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ക്കാ​നു സാ​ധ്യ​ത​യേ​റെ​യാ​ണ്. ആ​ധു​നി​ക രീ​തി​യി​ൽ റോ​ഡ് ന​വീ​ക​രി​ച്ച​പ്പോ​ൾ ശ​രി​യാ​യ രീ​തി​യി​ൽ ഓ​ട നി​ർ​മി​ക്കാ​ത്ത​താ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കാ​നു​ള്ള കാ​ര​ണം. പ​ല​സ്ഥ​ല​ങ്ങ​ളി​ലും ഓ​ട പോ​ലു​മി​ല്ലെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts