സൂക്ഷിച്ചോ തട്ടിപ്പുകാര്‍ പുറകിലുണ്ട്..! വിവാഹ സത്കാരത്തിനിടെ കുട്ടിയുടെ കൈയില്‍ ഐസ്ക്രീം പുരട്ടി മോഷണം

TCR-OBBER-Lഇരിങ്ങാലക്കുട: വിവാഹസത്കാരം നടക്കുന്നതിനിടെ കൈയില്‍ ഐസ്ക്രീം പുരട്ടി അഞ്ചുവയസുകാരിയുടെ സ്വര്‍ണവളകളും മാലയും അപഹരിച്ചു. ഇരിങ്ങാലക്കുട ആലേങ്ങാടന്‍ മാര്‍ട്ടിന്റെ മകളുടെ അഞ്ചുപവന്റെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

കുട്ടിയും അമ്മയും ഐസ്ക്രീം കഴിക്കുന്നതിനിടെ കുട്ടിയുടെ കൈയില്‍ മറ്റൊരാള്‍ കഴിച്ചിരുന്ന ഐസ്ക്രീം പുരണ്ടു. തുടര്‍ന്ന് അയാള്‍ കുട്ടിയുടെ കൈ വൃത്തിയാക്കാമെന്ന് പറഞ്ഞെങ്കിലും നിരാകരിച്ച് ബാത്ത് റൂമില്‍ ചെന്ന് കുട്ടിയെ വൃത്തിയാക്കി. എന്നാല്‍ പിന്നീട് വീണ്ടും അയാള്‍ ഐസ്ക്രീം കുട്ടിയുടെ കൈയില്‍ തേച്ചശേഷം കഴുകിത്തരാമെന്ന വ്യാജേനെ കൊണ്ടുപോയാണ് മാലയും വളകളും ഊരിയെടുത്തതെന്നു വിട്ടുകാര്‍ പോലീസിനോടു പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ഇരിങ്ങാലക്കുട സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. മോഷണം നടത്തിയ പ്രതിയെന്നു സംശയിക്കുന്ന ആളുടെ ചിത്രം കാമറയില്‍നിന്ന് പോലീസ് കണ്ടെത്തി. അന്തിക്കാട് അടക്കം ജില്ലയുടെ പലയിടത്തും സമാനരീതിയില്‍ മോഷണം നടന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കുറിച്ച് വിവരം ലഭിക്കുകയാണെങ്കില്‍ 9497987139, 9496247613 എന്ന നമ്പറുകളില്‍ അറിയിക്കണം.

Related posts