വീണ്ടും ആസ്ട്രല്‍ പ്രൊജക്ഷന്‍ ! പോലീസ് സീല്‍ വച്ച കേഡല്‍ ജിന്‍സന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയതാര് ? വീട്ടില്‍ കയറിയത് സാത്താനാണെന്നു പറയാന്‍ കാരണം ഇതൊക്കെ…

kedalതിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലപാതകം നടന്ന ബെയിന്‍സ് കോമ്പൗണ്ടിലെ വീട്ടില്‍ മോഷണം. ഏപ്രില്‍ മാസത്തിലായിരുന്നു കേരളത്തെ ഞെട്ടിച്ച  കൂട്ടക്കൊലപാതകം നടന്നത്. റിട്ടയേര്‍ഡ് ആര്‍.എം.ഒ ഡോക്ടര്‍ ജീന്‍ പത്മ ഇവരുടെ ഭര്‍ത്താവ് റിട്ടയേര്‍ഡ് പ്രൊഫസര്‍ രാജ തങ്കം, മകള്‍ കരോലിന്‍, ബന്ധു ലളിതാ ജീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ദമ്പതികളുടെ മകന്‍ കേഡല്‍ ജീന്‍സണ്‍ രാജയെ പിന്നീട് തിരുവനന്തപുരം റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും പിടികൂടിയിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കേഡല്‍ കുറ്റസമ്മതം നടത്തിയിരുന്നു.

എന്നാല്‍ കേഡല്‍ ജിന്‍സണ്‍ ഒരു സ്വപ്‌നസഞ്ചാരിയാണെന്നും പ്രതി സ്വബോധത്തോടു കൂടിയാണോ കൃത്യം ചെയ്്തതെന്നു പറയാന്‍ കഴിയില്ലെന്നും പേരൂര്‍ക്കട മാനസികാരോഗ്യ ആശുപത്രിയിലെ സൂപ്രണ്ട് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ മൊഴി നല്‍കി. മെയ് 15 മുതല്‍ താനും രണ്ടു ഡോക്ടര്‍മാരും കേഡലിനെ പരിശോധിച്ചു വരികയാണെന്നും ഇയാള്‍ ഒന്നരവര്‍ഷമായി ചികിത്സയിലാണെന്നും സ്വബോധത്തോടെയാണോ കൊലപാതകങ്ങള്‍ നടത്തിയതെന്നു പറയാന്‍ കഴിയില്ലെന്നുമായിരുന്നു സൂപ്രണ്ടിന്റെ മൊഴി. അങ്ങനെയുള്ള സ്വപ്‌ന സഞ്ചാരി വീണ്ടും കവടിയാറിലെ വീട്ടിലെത്തിയോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ഏതായാലും കൊലപാതകം നടന്ന ഈ വീട്ടില്‍ ആരോ കയറിയത് ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുന്നത് പോലീസിനെയാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് തൊട്ടടുത്താണ് ഈ വീട്. മോഷണമാണെന്നാണ് പോലീസിന്റെ ഭാഷ്യം. എന്നാല്‍ എന്താണ് മോഷണം പോയതെന്ന വിവരമില്ല.

അന്വേഷണത്തിനായി പോലീസ് സീല്‍ ചെയ്തിരുന്ന വീട്ടിലാണ് ആരോ അതിക്രമിച്ചു കടന്നത്. മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ വീട്ടിനുള്ളില്‍ കടന്നതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ക്ലിഫ് ഹൗസിന് തൊട്ടടുത്ത് മതിയായ സുരക്ഷാ ക്രമീകരണങ്ങളുണ്ട്. ഈ വീട് കുപ്രസിദ്ധവുമാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ വീടിന് 500 മീറ്റര്‍ അകലെ കള്ളന്‍ മോഷണത്തിനായി എത്തിയെന്നത് സുരക്ഷാ ക്രമീകരണങ്ങളുടെ വീഴ്ചയാണ്. മന്ത്രിസഭയിലെ പത്തോളം മന്ത്രിമാര്‍ ക്ലിഫ് ഹൗസിനോട് ചേര്‍ന്നാണ് താമസം. അത്തരത്തില്‍ അതീവ സുരക്ഷാ ക്രമീകരണമുള്ള സ്ഥലത്ത് കള്ളന്‍ കയറുകയെന്നു പറയുന്നത് അത്ര വിശ്വസനീയമല്ല. അതുകൊണ്ട ്കൂടിയാണ് സാത്താന്‍ കയറിയതാണെന്ന വാദം സജീവമാകുന്നത്.

മാതാപിതാക്കളെയും സഹോദരിയെയും ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേരെ അതിക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ബെയിന്‍സ് കോമ്പൗണ്ട് 117-ാം നമ്പര്‍ വീടിന്റെ ഉള്ളറകള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു ഏറെ ദുരൂഹതകളും വൈചിത്രങ്ങളും നിറഞ്ഞ പ്രേതാലയം. ഇവിടുത്തെ താമസക്കാരുടെ പെരുമാറ്റവും നാട്ടുകാരെ പലപ്പോഴും അമ്പരപ്പിച്ചിരുന്നു. സാത്താന്‍ സേവയുടെ ഭാഗമായി ശരീരത്തില്‍ നിന്നും ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന പരീക്ഷണമാണ് കൊലപാതകത്തിലൂടെ കേഡല്‍ നടത്തിയതെന്നാണ് മൊഴി. പത്ത് വര്‍ഷമായി ഇതിനുള്ള ശ്രമങ്ങളിലായിരുന്നുവത്രേ ഇയാള്‍. പത്ത് സെന്റില്‍ അധികം വരുന്ന ഭൂമിയില്‍ ആണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

കൊലപാതകങ്ങള്‍ക്കു ശേഷം ചെന്നൈയിലേക്കു മുങ്ങിയ കേഡല്‍ അവിടെ നിന്നും തിരിച്ചെത്തിയപ്പോള്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പോലീസിന്റെ പിടിയിലാവുകയായിരുന്നു. ആസ്ട്രല്‍ പ്രൊജക് ഷന്റെ ഭാഗമായാണ് താന്‍ കൊലപാതകങ്ങള്‍ നടത്തിയതെന്നായിരുന്നു ആദ്യം കേഡല്‍ പറഞ്ഞത്. പിന്നീട് ഇയാള്‍ പല പ്രാവശ്യം മൊഴി തിരുത്തുകയും ചെയ്തു. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നു കോടതിക്കു ബോധ്യപ്പെട്ടാല്‍ അത് ശിക്ഷാവിധിയില്‍ കാര്യമായി പ്രതിഫലിക്കും. അതേസമയം, കേഡലിന്റെ മാനസിക നിലയ്ക്ക് കുഴപ്പമില്ലെന്നായിരുന്നു ആദ്യം പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ഇതിലെല്ലാം വൈരുദ്ധ്യങ്ങളുണ്ട്. അതിനിടെയാണ് പൊലീസ് സീല്‍ ചെയ്ത വീട്ടില്‍ ആരോ അതിക്രമിച്ചു കയറിയത്. പോലീസ് സീലുവച്ച വീട്ടില്‍ മോഷ്ടാക്കള്‍ എന്തിന് കയറണമെന്ന ചോദ്യമാണ് ഏറെക്കുഴയ്ക്കുന്നത്്.

Related posts