റോ​​​ഹ​​​ന്‍ കു​​​ന്നു​​​മ്മ​​​ൽ അ​​​ണ്ട​​​ര്‍

rohan-lകോ​​​ഴി​​​ക്കോ​​​ട്: ഇം​​​ഗ്ല​​​ണ്ടി​​​നെ​​​തി​​​രെ​​​യു​​​ള്ള അ​​​ണ്ട​​​ര്‍ 19 ഇ​​​ന്ത്യ​​​ൻ ഏ​​​ക​​​ദി​​​ന പ​​​ര​​​മ്പ​​​ര​​​യ്ക്കു​​​ള്ള ടീ​​​മി​​​ല്‍ റോ​​​ഹ​​​ന്‍ കു​​​ന്നു​​​മ്മ​​ലി​​​നെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി. അ​​​ഞ്ചുമ​​​ത്സ​​​ര​​​ പ​​​ര​​​മ്പ​​​ര​​​യ്ക്കു​​​ള്ള ടീ​​​മി​​​നെ ബി​​​സി​​​സി​​​ഐ പ്ര​​​ഖ്യാ​​​പി​​​ച്ചു. ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​നാ​​​യി ന​​​ട​​​ത്തി​​​യ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​മാ​​​ണ് റോ​​​ഹ​​​നു ടീ​​​മി​​​ലെ​​​ത്താ​​​ന്‍ സ​​​ഹാ​​​യ​​​ക‌​​മാ​​​യ​​​ത്.

വ​​ലം​​കൈ ഓ​​​പ്പ​​​ണിം​​​ഗ് ബാ​​​റ്റ്സ്മാ​​​നാ​​​യ റോ​​​ഹ​​​ന്‍, കൂ​​​ച്ച് ബെ​​​ഹാ​​​ര്‍ ട്രോ​​​ഫി​​​യി​​​ല്‍ ഡ​​​ല്‍​ഹി​​​ക്കെ​​​തി​​​രെ ഡ​​​ബി​​​ള്‍ സെ​​​ഞ്ചുറി നേ​​​ടി​​​യി​​​രു​​​ന്നു. 464 റ​​​ണ്‍​സാ​​​ണ് ഈ ​​​ടൂ​​​ര്‍​ണ​​​മെ​​​ന്‍റി​​​ല്‍ റോ​​​ഹ​​​ന്‍ നേ​​​ടി​​​യ​​​ത്. വിനു മ​​​ങ്കാ​​​ദ് ട്രോ​​​ഫി​​​ക്കാ​​​യു​​​ള്ള ഏ​​​ക​​​ദി​​​ന മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലും മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ച റോ​​​ഹ​​​ന്‍ വി​​​വി​​​ധ മ​​ത്‌​​സ​​ര​​ങ്ങ​​​ളി​​​ല്‍ നി​​​ന്നാ​​​യി 269 റ​​​ണ്‍​സ് അ​​​ടി​​​ച്ചു​​​കൂ​​​ട്ടി. ച​​​ല​​​ഞ്ച​​​ര്‍ സീ​​​രി​​​സി​​​ലേ​​​ക്കു​​​ള്ള ടീ​​​മി​​​ലും കേ​​​ര​​​ള​​​ത്തി​​​ന്‍റെ സീ​​​നി​​​യ​​​ര്‍ ടി-20 ​​​ടീ​​​മി​​​ലും റോ​​​ഹ​​​ന്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.

കേ​​​ര​​​ള ക്രി​​​ക്ക​​​റ്റി​​​ന്‍റെ ഭാ​​​വി വാ​​​ഗ്ദാ​​​ന​​​മാ​​​യ റോ​​​ഹ​​​ന്‍റെ അ​​​ണ്ട​​​ര്‍ 19 ഇ​​​ന്ത്യ​​​ന്‍ ടീ​​​മി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞ​​​ടു​​​പ്പ് പു​​​തി​​​യ ക​​​ളി​​​ക്കാ​​​ര്‍​ക്കു പ്ര​​​ചോ​​​ദ​​​ന​​​മാ​​​കു​​​മെ​​ന്നു കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ജ​​​യേ​​​ഷ് ജോ​​​ര്‍​ജ് പ​​​റ​​​ഞ്ഞു. ദേ​​​ശീ​​​യ നി​​​ല​​​വാ​​​ര​​​മു​​​ള്ള ക​​​ളി​​​ക്കാ​​​രെ വാ​​​ര്‍​ത്തെ​​​ടു​​​ക്കാ​​​ന്‍ കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ന​​​ട​​​ത്തു​​​ന്ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​ഫ​​​ല​​​ന​​​മാ​​ണു റോ​​​ഹ​​​ന്‍റെ ദേ​​​ശീ​​​യ ടീ​​​മി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

കോ​​​ഴി​​​ക്കോ​​​ട് മ​​ല​​ബാ​​ർ ക്രി​​സ്റ്റ്യ​​ൻ കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​യാ​​യ കൊ​​​യി​​​ലാ​​​ണ്ടി സ്വ​​​ദേ​​​ശി​​​ റോ​​​ഹ​​​ന്‍, സു​​​ശീ​​​ല്‍ കു​​​ന്നു​​​മ്മ​​​ലി​​​ന്‍റെ​​​യും കൃ​​​ഷ്ണ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. അ​​​ണ്ട​​​ര്‍19 ഇ​​​ന്ത്യ​​​ന്‍ ടീ​​​മി​​​ലെ​​​ത്തു​​ന്ന ആ​​​റാ​​​മ​​​ത്തെ കേ​​​ര​​​ള താ​​​ര​​​മാ​​​ണു റോ​​​ഹ​​​ന്‍ എ​​​സ്. കു​​​ന്നു​​​മ്മ​​​ല്‍. ശ്രീ​​​കു​​​മാ​​​ര്‍ നാ​​​യ​​​ര്‍, റൈ​​​ഫി വി​​​ന്‍​സ​​​ന്‍റ് ഗോ​​​മ​​​സ്, എം.​ ​​സു​​​രേ​​​ഷ് കു​​​മാ​​​ര്‍, റോ​​​ഹ​​​ന്‍ പ്രേം, ​​​സ​​​ഞ്ജു സാം​​​സ​​​ണ്‍ എ​​​ന്നി​​​വ​​​രാ​​​ണ് ഇ​​​തി​​​നു മു​​​മ്പു ടീ​​​മി​​​ൽ ഇ​​ടം നേ​​​ടി​​​യ​​​വ​​​ർ.

Related posts