ഇനി പേടിയില്ലാതെ കിടന്നുറങ്ങാം..! തീപിടിത്തത്തെയും കള്ളൻമാരെയും പേടിക്കേണ്ട; പരിഹാരവുമായി പൊന്നാനി ക്കാരൻ രോ​ഹിത്

rohit-lകാ​ല​ടി: സു​ര​ക്ഷി​ത​മാ​യ വീ​ട് എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക്ക​രി​ക്കു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്ന ഡ്യു​വ​ൽ അ​ലെ​ർ​ട്ട് കോ​ള​ർ എ​ന്ന ഉ​പ​ക​ര​ണ​വു​മാ​യി എ​ട​പ്പാ​ൾ സ്വ​ദേ​ശി​യാ​യ കെ.​രോ​ഹി​ത്. കാ​ല​ടി ആ​ദി ശ​ങ്ക​ര  എ​ൻ​ജി​നീ​യ​റിം​ഗ് കോളജും  ശ്രീ ​ശാ​ര​ദാ വി​ദ്യാ​ല​യ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ആ​ദി ശ​ങ്ക​ര യം​ഗ് സ​യി​ന്‍റി​സ്റ്റ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത പൊ​ന്നാ​നി എ​വി​എ​ച്ച്എ​സ്എ​സി​ലെ രോ​ഹി​ത് അ​വ​ത​രി​പ്പി​ച്ച വ്യ​ത്യ​സ്ത​മാ​യ ഉ​പ​ക​ര​ണം.

ര​ണ്ടാ​യി​രം രൂ​പ മാ​ത്രം ചി​ല​വ് വ​രു​ന്ന അ​ലെ​ർ​ട്ട് കോ​ള​ർ വീ​ടി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് തീ​പി​ടു​ത്ത​മു​ണ്ടാ​യാ​ൽ കൃ​ത്യ​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തോ​ടൊ​പ്പം തീ​യ​ണ​ക്കാ​നും സാ​ധി​ക്കും. ഗ്യാ​സ് ലീ​ക്കിം​ഗ് മൂ​ല​മോ വൈ​ദ്യു​ത ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ല​മോ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ലോ തീ​പി​ടു​ത്ത​മു​ണ്ടാ​യാ​ൽ ഉ​പ​ക​ര​ണ​ത്തി​ലെ സെ​ൻ​സ​ർ പ്ര​വ​ർ​ത്തി​ക്കും. അ​ന്ത​രീ​ക്ഷ​ത്തി​ലെ ചൂ​ട് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച് നി​ശ്ചി​ത പ​രി​ധി​യി​ൽ ചൂ​ട് കൂ​ടി​യാ​ൽ മു​റി​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സെ​ൻ​സ​ർ ചൂ​ടാ​കു​ന്നു.

തു​ട​ർ​ന്ന് സെ​ൻ​സ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന ഉ​പ​ക​ര​ണ​ത്തി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ വ​ഴി സെ​റ്റ് ചെ​യ്ത ന​ന്പ​റി​ലു​ള്ള ഫോ​ണി​ലേ​ക്കു അ​ലെ​ർ​ട്ട് കോ​ൾ വ​രു​ന്നു. കോ​ളി​നോ​ടൊ​പ്പം ക​ണ​ക്ട് ചെ​യ്ത പൈ​പ്പ് ലൈ​ൻ വ​ഴി വ​രു​ന്ന വെ​ള്ളം മു​റി​യി​ൽ സ്പ്രേ ​സം​വി​ധാ​ന​ത്തി​ലൂ​ടെ പ​ന്പ് ചെ​യ്ത് തീ​യ​ണ​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് ഉ​പ​ക​ര​ണം ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കൂ​ടാ​തെ നി​ശ്ചി​ത ദൂ​ര പ​രി​ധി​യി​ൽ ക​ള്ള​ൻ​മാ​ർ വ​ന്നാ​ൽ സെ​ൻ​സ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ത​ന്നെ ഇ​തേ ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ച് അ​ലെ​ർ​ട്ട് കോ​ൾ ല​ഭി​ക്കു​മെ​ന്ന ഗു​ണ​വും ഇ​തി​നു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ ര​ണ്ടു ജോ​ലി​ക​ൾ ഒ​രേ ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ച് ന​ട​ക്കു​ന്നു​വെ​ന്ന​തി​നാ​ലാ​ണ് ഇ​തി​നു ഡ്യു​വ​ൽ അ​ലെ​ർ​ട്ട് കോ​ള​ർ എ​ന്ന പേ​രി​ട്ട​തെ​ന്ന് പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​യ രോ​ഹി​ത് പ​റ​ഞ്ഞു.

ഇ​തി​ന​കം ത​ന്നെ സൗ​ത്ത് ഇ​ന്ത്യ​യി​ലെ വി​വി​ധ കോ​ളേ​ജു​ക​ളി​ൽ ന​ട​ന്ന സ​യ​ൻ​സ് പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലും മ​ത്സ​ര​ങ്ങ​ളി​ലും രോ​ഹി​ത് വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഈ ​ഉ​പ​ക​ര​ണം ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​ട്ടു​ണ്ട്. പൊ​ന്നാ​നി​യി​ൽ ലാ​ബ് ടെ​ക്നീ​ഷ്യ​നാ​യ മോ​ഹ​ൻ​ദാ​സി​ന്‍റെ​യും അ​ധ്യാ​പി​ക​യാ​യ ഇ​ന്ദു​വി​ന്‍റെ​യും മ​ക​നാ​ണ് രോ​ഹി​ത്. സ​ഹോ​ദ​ര​ൻ ധ​ന​ഞ്ജ​യ് ര​ണ്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്നു.

Related posts