അമ്പയറോട്‌ ക​യ​ർ​ത്ത രോ​ഹി​ത് ശ​ർ​മ​യ്ക്കു പി​ഴ

rohithമും​ബൈ: മും​ബൈ ഇ​ന്ത്യ​ൻ​സ് ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യ്ക്ക് പി​ഴ. ക​ഴി​ഞ്ഞ ദി​വ​സം പൂ​ന സൂ​പ്പ​ർ ജ​യ​ന്‍റി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ അ​ന്പ​യ​റോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നാ​ണ് പി​ഴ വി​ധി​ച്ചി​രി​ക്കു​ന്ന​ത്. മ​ത്സ​ര ഫീ​സി​ന്‍റെ 50 ശ​ത​മാ​നം തു​ക​യാ​ണ് രോ​ഹി​ത് പി​ഴ​യാ​യി ഒ​ടു​ക്കേ​ണ്ട​ത്.

പൂ​ന​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന ഓ​വ​റി​ൽ വൈ​ഡ് ആ​യ പ​ന്ത് സാ​ധു​വാ​ണെ​ന്ന് അ​ന്പ​യ​ർ വി​ധി​ച്ച​ത് രോ​ഹി​ത് ചോ​ദ്യം ചെ​യ്ത​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണം. മും​ബൈ​ക്ക് ജ​യി​ക്കാ​ൻ നാ​ല് പ​ന്തി​ൽ 11 റ​ണ്‍​സ് വേ​ണ്ട സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. മ​ത്സ​രം മൂ​ന്ന് റ​ണ്‍​സി​ന് പൂ​ന വി​ജ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​സീ​സ​ണി​ൽ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് രോ​ഹി​ത് അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കു വി​ധേ​യ​നാ​കു​ന്ന​ത്. ഈ ​സീ​സ​ണി​ൽ ഇ​നി​യും പ്ര​ശ്ന​മു​ണ്ടാ​ക്കി​യാ​ൽ രോ​ഹി​തി​നെ ക​ളി​യി​ൽ​നി​ന്നു വി​ല​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ഐ​പി​എ​ൽ അ​ച്ച​ട​ക്ക സ​മി​തി നീ​ങ്ങും.

Related posts