റ​യ​ല്‍ മാ​ഡ്രി​ഡി​നു​വേ​ണ്ടി റൊ​ണാ​ള്‍ഡോ​യ്ക്കു റി​ക്കാ​ര്‍ഡ്

ronaldoമാഡ്രിഡ്: റ​യ​ല്‍ മാ​ഡ്രി​ഡി​നു​വേ​ണ്ടി ഈ ​സീ​സ​ണി​ല്‍ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലാ​യി ക്രി​സ്റ്റ്യാനോ റൊ​ണാ​ള്‍ഡോ നാ​ല്പ​ത് ഗോ​ള്‍ തി​ക​ച്ചു. ക​ഴി​ഞ്ഞ ആ​റു സീ​സ​ണി​ലും റൊ​ണാ​ള്‍ഡോ 40ലേ​റെ ഗോ​ള്‍ നേ​ടി​യി​രു​ന്നു.

ഈ ​ലീ​ഗ് സീ​സ​ണി​ല്‍ 25 ഗോ​ള്‍ നേ​ടി​യ പോ​ര്‍ച്ചു​ഗീ​സ് താ​രം ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ 10 ഗോ​ളും ക്ല​ബ് ലോ​ക​ക​പ്പി​ല്‍നി​ന്ന് നാ​ലും കോ​പ്പ ഡെ​ല്‍ റേ​യി​ല്‍ ഒ​രു ഗോ​ളും നേ​ടി. തു​ട​ര്‍ച്ച​യാ​യ ഏ​ഴു സീ​സ​ണി​ലും നാ​ല്പ​തോ അധികമോ ഗോ​ള്‍ നേ​ടു​ന്ന ആ​ദ്യ റ​യ​ല്‍ താ​ര​മാ​ണ് റൊ​ണാ​ള്‍ഡോ. ക്ല​ബ്ബി​ലെ​ത്തി​യ സീ​സ​ണ്‍ 2009-10 മാ​ത്ര​മേ താ​ര​ത്തി​ന് 40 ഗോ​ള്‍ ക​ട​ക്കാ​നാ​വാ​തെ പോ​യ​ത്.

മ​ലാ​ഗ​യ്‌​ക്കെ​തി​രേ ഗോ​ള്‍ നേ​ടി​യ റൊ​ണാ​ള്‍ഡോ എ​ല്ലാ ലാ ​ലി​ഗ സീ​സ​ണി​ലും കു​റ​ഞ്ഞ​ത് 25 ഗോ​ളെ​ങ്കി​ലും നേ​ടു​ന്ന ക​ളി​ക്കാ​ര​നാ​യി. ല​യ​ണ​ല്‍ മെ​സി​യാ​ണ് ഇ​തി​നു മു​മ്പ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. കൂ​ടാ​തെ മ​ലാ​ഗ​യ്‌​ക്കെ​തി​രേ 15 ക​ളി​യി​ല്‍ ഇ​റ​ങ്ങി​യ റൊ​ണാ​ള്‍ഡോ 15 ഗോ​ള്‍ നേ​ടി​യി​ട്ടു​ണ്ട്.

Related posts