നീ പോകരുത്, നി​ന്നെ വേ​ണമെന്ന് സി​ദാ​ന്‍ റൊ​ണാ​ള്‍ഡോ​യോ​ട്

ronaldoമാ​ഡ്രി​ഡ്: റ​യ​ല്‍ മാ​ഡ്രി​ഡ് വി​ടാ​ന്‍ ഒ​രു​ങ്ങു​ന്ന സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യോ​ട് അ​പേ​ക്ഷ​യു​മാ​യി പ​രി​ശീ​ല​ക​ന്‍ സി​ന​ദി​ന്‍ സി​ദാ​ന്‍. ക്ല​ബ് വി​ട്ടു​പോ​ക​രു​തെ​ന്ന് സി​ദാ​ന്‍ വ​ള​രെ വി​കാ​ര​ഭ​രി​ത​നാ​യി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍സ് ക​പ്പി​ല്‍ ക​ളി​ക്കാ​ന്‍ റ​ഷ്യ​യി​ലു​ള്ള റൊ​ണാ​ള്‍ഡോ​യെ ഫോ​ണി​ല്‍ വി​ളി​ച്ചാ​ണ് സി​ദാ​ന്‍ ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.
എ​ന്നാ​ല്‍, നി​കു​തി​ക്കേ​സി​ല്‍ കു​ടു​ങ്ങി​യ​തി​ല്‍ ത​നി​ക്കു വ​ള​രെ വി​ഷ​മ​മു​ണ്ടെ​ന്നും സ്‌​പെ​യി​നി​ലെ ഇ​ത്ത​ര​ത്തി​ലു​ള്ള നി​യ​മ​ങ്ങ​ളോ​ട് യോ​ജി​ക്കാ​നാ​വി​ല്ലെ​ന്നു​മാ​ണ് റൊ​ണാ​ള്‍ഡോ​യു​ടെ നി​ല​പാ​ട്. അ​തു​കൊ​ണ്ടു​ത​ന്നെ താ​ന്‍ റ​യ​ല്‍ വി​ടു​മെ​ന്ന് റൊ​ണാ​ള്‍ഡോ ആ​വ​ര്‍ത്തി​ച്ചു.

സി​ദാ​നു പു​റ​മേ, നാ​യ​ക​ന്‍ സെ​ര്‍ജി റാ​മോ​സും ഇ​തേ ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി. റൊ​ണാ​ള്‍ഡോ 23 ല​ക്ഷം ഡോ​ള​റി​ന്‍റെ ടാ​ക്‌​സ് വെ​ട്ടി​പ്പു ന​ട​ത്തി​യെ​ന്നാ​ണ് സ്പാ​നി​ഷ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ടെ​ത്തി​യ​ത്. ടാ​ക്‌​സ് വെ​ട്ടി​പ്പു​കേ​സി​ല്‍ ബാ​ഴ്‌​സ താ​രം ല​യ​ണ​ല്‍ മെ​സി​ക്ക് ര​ണ്ടു വ​ര്‍ഷ​ത്തെ ത​ട​വു​ശി​ക്ഷ ല​ഭി​ച്ചി​രു​ന്നു.

Related posts