റൊ​ണാ​ൾ​ഡോ റ​യ​ൽ വി​ട്ടു; ഇ​നി റോ ​മാ​ജി​ക്ക് @ ഇ​റ്റ​ലി

റോം: ​അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ത്തി​ലൂ​ടെ ഫു​ട്ബോ​ൾ ലോ​ക​ത്തെ ഞെ​ട്ടി​ച്ച് സൂ​പ്പ​ർ താ​രം റൊ​ണാ​ൾ​ഡോ റ​യ​ൽ മാ​ഡ്രി​ഡ് വി​ട്ടു. ഇ​റ്റാ​ലി​യ​ൻ ക്ല​ബ് യു​വ​ന്‍റ​സി​ലേ​ക്കാ​ണ് റൊ​ണാ​ൾ​ഡോ ചു​വ​ട് മാ​റി​യി​രി​ക്കു​ന്ന​ത്. 805 കോ​ടി രൂ​പ​യ്ക്ക് നാ​ല് വ​ർ​ഷ​ത്തേ​ക്കാ​ണ് ക​രാ​ർ.

ലോ​ക​ക​പ്പി​ൽ പ്രീ​ക്വാ​ർ​ട്ട​റി​ൽ പോ​ർ​ച്ചു​ഗ​ലി​ന്‍റെ തോ​ൽ​വി​യെ തു​ട​ർ​ന്ന് ഗ്രീ​സി​ൽ കു​ടും​ബ സ​മേ​തം അ​വ​ധി ആ​ഘോ​ഷി​ക്കു​ക​യാ​ണ് റൊ​ണാ​ൾ​ഡോ ഇ​പ്പോ​ൾ. ഇ​വി​ടെ​യെ​ത്തി​യാ​ണ് യു​വ​ന്‍റ​സ് അ​ധി​കൃ​ത​ർ ക​രാ​ർ ഒ​പ്പി​ട്ട​ത്. ക്ല​ബി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കൂ​ടി​യ തു​ക​യ്ക്കാ​ണ് റോ​ണോ​യെ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നു മു​മ്പ് അ​ർ​ജ​ന്‍റീ​ന​യു​ടെ ഹി​ഗ്വ​യി​നു വേ​ണ്ടി​യാ​ണ് (75.3 ദ​ശ​ല​ക്ഷം യൂ​റോ) യു​വ​ന്‍റ​സ് റി​ക്കാ​ർ​ഡ് തു​ക ചെ​ല​വാ​ക്കി​യ​ത്.

2009 ൽ ​മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ൽ​നി​ന്നാ​ണ് റൊ​ണാ​ൾ​ഡോ റ​യി​ലി​ൽ എ​ത്തു​ന്ന​ത്. അ​ന്ന് 80 മി​ല്യ​ൻ യൂ​റോ​യാ​യി​രു​ന്നു ക​രാ​ർ തു​ക. ലോ​ക​ത്തി​ലെ മി​ക​ച്ച ഫു​ട്ബോ​ള​ർ​ക്കു​ള്ള ബാ​ല​ന്‍ ഡി ​ഓ​ര്‍ പു​ര​സ്കാ​രം അ​ഞ്ച് ത​വ​ണ നേ​ടി​യ താ​ര​മാ​ണ് റൊ​ണാ​ൾ​ഡോ. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ലാ​ലി​ഗ​യി​ൽ റ​യ​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് റൊ​ണാ​ൾ​ഡോ​യു​മാ​യി ക്ല​ബ് പ്ര​സി​ഡ​ന്‍റ് പെ​ര​സ് അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്നു.

Related posts