റൂഫ് ഗാര്‍ഡന്‍ ഇനി ജിദ്ദയിലും! റൂഫ് ടോപ്പിനൊപ്പം കാര്‍ പാര്‍ക്കിംഗ് സൗകര്യവും; ജിദ്ദയില്‍ നിരവധി റൂഫ്ഗാര്‍ഡനുകള്‍ നിര്‍മ്മിക്കുമെന്ന് നഗരസഭ

Roof-Gardenറൂഫ് ഗാര്‍ഡന്‍ എന്നത് പുത്തന്‍ കണ്ടുപിടുത്തമൊന്നുമല്ല. എന്നാല്‍ നഗരമധ്യത്തിലും മറ്റുമുള്ള റൂഫ് ഗാര്‍ഡന്‍ അപൂര്‍വ്വമാണ്. ജിദ്ദയിലാണ് ഇപ്പോള്‍ പുതിയ റൂഫ് ഗാര്‍ഡന്‍ ഒരുങ്ങുന്നത്. ഇതിനോടനുബന്ധിച്ച് കാര്‍ പാര്‍ക്കിംഗ് സെന്റര്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.

9500 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് ജിദ്ദയിലെ പ്രഥമ റൂഫ് ഗാര്‍ഡന്‍ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ജിദ്ദയിലെ ബലദ് ഏരിയയില്‍ സൗദി അറേബിയന്‍ മോണിറ്ററി അതോറിറ്റിയുടെ ബില്‍ഡിംഗിന് പിറകു വശത്ത് നിര്‍മ്മിക്കുന്ന അത്യാധുനിക കാര്‍പാര്‍ക്കിംഗ് ബില്‍ഡിംഗിന് മുകളിലായാണ് റൂഫ് ഗാര്‍ഡന്‍ ഒരുക്കുന്നത്. വിശ്രമ സ്ഥലം, എക്‌സര്‍സൈസ് നടത്തുവാനുള്ള സ്ഥലം എന്നിവയെല്ലാം റൂഫ് ഗാര്‍ഡനില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ പച്ചപ്പുനിറഞ്ഞ റൂഫ് ടോപ്പ് ഒരു പുല്‍ത്തകിടി പോലെ തന്നെ മനോഹരവുമായിരിക്കും.

ജിദ്ദ നഗരസഭ സ്വകാര്യ പങ്കാളിത്തത്തോടെയാണ് വാഹന പാര്‍ക്കിംഗ് ബില്‍ഡിംഗും റൂഫ് ഗാര്‍ഡനും നിര്‍മ്മിക്കുന്നത്. വിവിധ നിലകളുള്ളതായിരിക്കും കാര്‍പാര്‍ക്കിംഗ്. അത്യാധുനിക സംവിധാനത്തോടെ ഓരോ നിലയിലേക്കും വാഹനത്തെ കൊണ്ടെത്തിക്കുന്ന ആദ്യ സംരംഭവും കൂടിയാണ് ഈ പദ്ധതി. 1,121 വാഹനങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യമാണ് ഇതിലുണ്ടാവുക. ഇതുപോലൊരു സംരഭം ലോകത്തില്‍ തന്നെ ആദ്യമാണെന്നാണ് അധികാരികള്‍ വിശദമാക്കുന്നത്.

Related posts