ജീവൻ തുടിക്കുന്ന ചിത്രങ്ങളുമായി റോസ് മരിയ..! മണിയാശാൻ വാക്കു പാലിച്ചു; 14-ാം നിയമസഭയിലെ 140 എൽ എൽഎ മാരുടെ ചിത്രം വരച്ച് റോസ് മരിയ നിയമസഭയിൽ

rose-merryതി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​തി​​​നാ​​​ലാം കേ​​​ര​​​ള നി​​​യ​​​സ​​​ഭ​​​യി​​​ലെ എ​​​ല്ലാ സാ​​​മാ​​​ജി​​​ക​​​രു​​​ടെ​​​യും ജീ​​​വ​​​ൻ​​​തു​​​ടി​​​ക്കു​​​ന്ന ചി​​​ത്ര​​​ങ്ങ​​​ൾ വ​​​ര​​​ച്ച് ആ​​​റാം ക്ലാ​​​സു​​​കാ​​​രി റോ​​​സ് മ​​​രി​​​യ സെ​​​ബാ​​​സ്റ്റ്യ​​​ൻ. റോ​​​സി​​​ന്‍റെ ക്യാ​​​ൻ​​​വാ​​​സി​​​ൽ ചി​​​രി​​​ച്ചു​​​നി​​​ൽ​​​ക്കു​​​ന്ന ത​​​ങ്ങ​​​ളു​​​ടെ ചി​​​ത്രം ക​​​ണ്ട എം​​എ​​ൽ​​എ​​മാ​​രാ​​യ പ്ര​​​തി​​​ഭാ ഹ​​​രി​​​യും ഐ​​​ഷ പോ​​​റ്റി​​​യും സി.​​​കെ. ആ​​​ശ​​​യും നി​​​റ​​​ഞ്ഞു ചി​​​രി​​​ച്ചു. മു​​​ര​​​ളി പെ​​​രു​​​നെ​​​ല്ലി ഒ​​​പ്പം നി​​​ർ​​​ത്തി ഒ​​​രു സെ​​​ൽ​​​ഫി കൂ​​​ടി​​​യെ​​​ടു​​​ത്ത​​​തോ​​​ടെ കൊ​​​ച്ചു ചി​​​ത്ര​​​കാ​​​രി​​​ക്ക് പ​​​റ​​​ഞ്ഞ​​​റി​​​യി​​​ക്കാ​​​നാ​​​വാ​​​ത്ത സ​​​ന്തോ​​​ഷം.

നി​​​യ​​​മ​​​സ​​​ഭാ​​​മ​​​ന്ദി​​​ര​​​ത്തി​​​ലെ ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​​ൻ ത​​മ്പി സ്മാ​​​ര​​​ക മെം​​​ബേ​​​ഴ്സ് ലോ​​​ഞ്ചി​​​ലാ​​​ണ് ഇ​​​ടു​​​ക്കി രാ​​​ജാ​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ കൊ​​​ച്ചു ചി​​​ത്ര​​​കാ​​​രി റോ​​​സ് മ​​​രി​​​യ​​​യു​​​ടെ ചി​​​ത്ര​​​പ്ര​​​ദ​​​ർ​​​ശ​​​നം അ​​​ര​​​ങ്ങേ​​​റി​​​യ​​​ത്.

രാ​​​ജ​​​ക്കാ​​​ട് ജി​​​എ​​​സ്എ​​​സ് സ്കൂ​​​ളി​​​ൽ പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​ക്കെ​​​ത്തി​​​യ മ​​​ന്ത്രി എം.​​​എം മ​​​ണി​​​യു​​​ടെ ചി​​​ത്രം റോ​​​സ് വ​​​ര​​​ച്ചു ന​​​ൽ​​​കി. എ​​​ല്ലാ എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ​​​യും ചി​​​ത്ര​​​ങ്ങ​​​ൾ വ​​​ര​​​യ്ക്കാ​​​മെ​​​ങ്കി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കാ​​​മെ​​​ന്ന് മ​​​ന്ത്രി വാ​​​ഗ്ദാ​​​നം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു.

വേ​​​ന​​​ല​​​വ​​​ധി ആ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ റോ​​​സ് അ​​​തി​​​നു​​​ള്ള ശ്ര​​​മ​​​മാ​​​രം​​​ഭി​​​ച്ചു. 140 എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ 20 ദി​​​വ​​​സം കൊ​​​ണ്ടാ​​​ണ് റോ​​​സ് വ​​​ര​​​ച്ചു തീ​​​ർ​​​ത്ത​​​ത്. അ​​​ക്രി​​​ലി​​​ക് ഫാ​​​ബ്രി​​​ക് പെ​​​ൻ​​​സി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​യി​​​രു​​​ന്നു വ​​​ര. ഒ​​​രു ദി​​​വ​​​സം ഒ​​​ൻ​​​പ​​​ത് പ​​​ടം വ​​​രെ വ​​​ര​​​യ്കു​​​മാ​​​യി​​​രു​​​ന്നെ​​​ന്ന് റോ​​​സ് പ​​​റ​​​യു​​​ന്നു.

കൂ​​​ട്ട​​​ത്തി​​​ൽ വ​​​ര​​​യ്ക്കാ​​​ൻ ഏ​​​റ്റ​​​വും പാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ചി​​ത്ര​​മാ​​യി​​​രു​​​ന്നെ​​​ന്നു റോ​​​സ് പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ കാ​​​ണി​​​ക​​​ൾ ചി​​​രി​​​ച്ചു. അ​​​തു കേ​​​ട്ട​​​പ്പോ​​​ൾ റോ​​​സി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം ഇ​​​ങ്ങ​​​നെ, അ​​​ല്ല മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ചി​​​ത്ര​​​മ​​​ല്ലേ ന​​​ന്നാ​​​യി വ​​​ര​​​യ്ക്ക​​​ണ്ടേ…​​​അ​​​താ..

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​യാ​​​ണ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ റോ​​​സി​​​ന്‍റെ ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ പ്ര​​​ദ​​​ർ​​​ശ​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്. സാ​​​മാ​​​ജി​​​ക​​​ർ​​​ക്കൊ​​​പ്പം ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ചി​​​ത്ര​​​വും പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ലു​​​ണ്ട്. ഇ​​​തു​​​വ​​​രെ മൂ​​​വാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ചി​​​ത്ര​​​ങ്ങ​​​ളാ​​​ണ് ഈ ​​​കൊ​​​ച്ചു ചി​​​ത്ര​​​കാ​​​രി വ​​​ര​​​ച്ചി​​​ട്ടു​​​ള്ള​​​ത്. മൂ​​​ന്നാം ക്ലാ​​​സ് മു​​​ത​​​ലാ​​​ണ് റോ​​​സ് ചി​​​ത്രം വ​​​ര​​​യ്ക്കാ​​​ൻ ആ​​​രം​​​ഭി​​​ച്ച​​​ത്. ഇ​​​പ്പോ​​​ൾ ഒ​​​രു മാ​​​സ​​​മാ​​​യി ചി​​​ത്ര​​​ക​​​ല​​​യി​​​ൽ ശാ​​​സ്ത്രീ​​​യ​​​മാ​​​യ പ​​​രി​​​ശീ​​​ല​​​ന​​​വും ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

റോ​​​സി​​​ന് എ​​​ല്ലാ പ്രോ​​​ത്സാ​​​ഹ​​​ന​​​വു​​​മാ​​​യി ക​​​ർ​​​ഷ​​​ക​​​നാ​​​യ പി​​​താ​​​വ് സെ​​​ബാ​​​സ്റ്റ്യ​​​ൻ ജോ​​​ർ​​​ജും മാ​​​താ​​​വ് ഷേ​​​ർ​​​ളി​​​യും ഒ​​​പ്പ​​​മു​​​ണ്ട്. പ്ല​​​സ്ടു വി​​​ദ്യാ​​​ർ​​​ഥി​​​യാ​​യ സ​​​ഹോ​​​ദ​​​ര​​ൻ കി​​​ര​​​ണ്‍ ആ​​​ണ് ത​​​നി​​​ക്ക് കൂ​​​ടു​​​ത​​​ൽ പ്ര​​​ചോ​​​ദ​​​നം ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നു റോ​​​സ് പ​​​റ​​​യു​​​ന്നു.

Related posts