ദേവസ്വം ഭൂമിയിൽ ആർഎസ്എസിന്‍റെ കായികപരിശീലനം; അഡ്മിനിസ്ട്രേറ്റർ പരാതി നൽകി; ആ​ർ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​നോ​ട് പോ​ലീ​സ് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെട്ടു​

rss-classഇ​രി​ങ്ങാ​ല​ക്കു​ട: ദേ​വ​സ്വം പ​റ​ന്പി​ൽ വി​ല​ക്കു ലം​ഘി​ച്ച് ആ​ർ​എ​സ്എ​സിന്‍റെ കാ​യി​കാ​ഭ്യാ​സ പ​രി​ശീ​ല​നം, ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വം അ​ധി​ന​ത​യി​ലു​ള്ള കൊ​ട്ടി​ലാ​യ്ക്ക​ൽ പ​റ​ന്പി​ലാ​ണ് ആ​ർഎ​സ്​എ​സ് ശാ​ഖ​യു​ടെ നേതൃത്വത്തിൽ  കാ​യി​കാ​ഭ്യാ​സം ന​ട​ന്നു​വ​രു​ന്ന​ത്. ഒ​രാ​ഴ്ച മു​ന്പ് പോ​ലീ​സ് നോ​ക്കി നി​ൽ​ക്കെ ആ​യി​രു​ന്നു ഇ​വി​ടെ കാ​യി​കാ​ഭ്യാ​സം ന​ട​ന്ന​ത്.

കൊ​ട്ടി​ലാ​യ്ക്ക​ൽ പ​റ​ന്പി​ന്‍റെ ക​വാ​ട​ത്തി​ൽ മു​പ്പ​തോ​ളം വ​രു​ന്ന ആ​ർ എ​സ് എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് കാ​യി​കാ​ഭ്യാ​സം ന​ട​ത്തി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൊ​ട്ടി​ലാ​യ്ക്ക​ൽ പ​റ​ന്പി​ൽ ആ​ർഎ​സ്​എ​സ് ശാ​ഖ ന​ട​ത്ത​രു​ത് എ​ന്ന് കാ​ണി​ച്ചു​ള്ള നോ​ട്ടീ​സ് മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ആ​ർ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​നു ന​ൽ​കി​യി​രു​ന്നു. ആ ​വി​ല​ക്കു ലം​ഘി​ച്ചാണ് വീ​ണ്ടും ഇ​ത്ത​രം കാ​യി​ക പ​രി​ശീ​ല​ന​ങ്ങ​ൾ ന​ട​ത്തുന്നത്.

ഇ​തറിഞ്ഞതോടെ ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സി​ന് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വം മാ​നേ​ജ്മെന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളി​ൽ ചി​ല​രെ സ്വാ​ധീ​നി​ച്ചാ​ണ് കൊ​ട്ടി​ലാ​യ്ക്ക​ൽ പ​റ​ന്പി​ൽ ആ​ർഎ​സ്​എ​സ് ശാ​ഖ ത​ട​സ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന​തെ​ന്ന് ആ​രോ​പ​ണ​വും ഉ​ണ്ട്. ടൗ​ണി​ൽ അ​ഞ്ചി​ട​ത്താ​ണ് ഇ​ത്ത​ര​ത്തി​ൽ ആ​ർ​എ​സ്എ​സ് ന്‍റെ കാ​യി​കാ​ഭ്യാ​സ പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​ത്. ആ​ർ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​നോ​ട് പോ​ലീ​സ് ഇ​തു സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടീ​ട്ടു​ണ്ട്.

Related posts